കളമശേരി: വ്യാജ രേഖനല്‍കി ജോലി നേടിയ നഴ്‌സിനെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പുറത്താക്കി. വ്യാജരേഖ സമര്‍പ്പിച്ച 36 പേര്‍ വൈകാതെ നടപടിക്ക് വിധേയരാകും. ‘ജന്മഭൂമി’ പുറത്തുകൊണ്ടുവന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
കൃത്രിമ രേഖയുണ്ടാക്കി ജോലി നേടിയ നഴ്‌സിന് ഇന്നലെ നഴ്‌സിംഗ് സൂപ്രണ്ട് പിരിച്ചുവിടല്‍ ഉത്തരവ് കൈമാറി.
ആലുവ, കാക്കനാട് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ഇവര്‍ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ ജോലി നേടുകയായിരുന്നു. 2013 -14 ല്‍ താത്ക്കാലിക നഴ്‌സായി ജോലി നേടിയ യുവതി ജീവനക്കാരിയായി മാറുകയായിരുന്നു. വിവിധ വിഭാഗങ്ങളിലായി 36 പേര്‍ വ്യാജ രേഖകളിലൂടെ ജോലി നേടിയതായാണ് വിവരം.
ഇതെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടു നല്‍കിക്കഴിഞ്ഞു. നടപടികള്‍ക്കുള്ള തുടക്കമാണ് ഇന്നലത്തെ പിരിച്ചു വിടല്‍. കുറ്റം വ്യക്തമായവര്‍ക്കെതിരേ വ്യാജരേഖ ചമച്ചതിന് ക്രിമിനല്‍ നടപടികളുമുണ്ടാകും.
സഹകരണ വകുപ്പിന്റെ കീഴിലായിരുന്നപ്പോള്‍ നടത്തിയ രാഷ്‌ട്രീയ നിയമനങ്ങളാണ് അനധികൃത നിയമനങ്ങളില്‍ പലതും.
















