ബീജിങ്: ഷാങ്ഹായ് സഹകരണ സമിതിയിലേക്ക് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വരവ് അറിയിച്ചുകൊണ്ട് ആഘോഷപൂര്‍വം നടത്തിയ സ്വീകരണ ചടങ്ങ് സംഘാടകര്‍ക്ക് നാണക്കേടായി.
വര്‍ണാഭമായ ചടങ്ങില്‍ അണിനിരത്തിയ ടാബ്ലോയില്‍ ഇന്ത്യയുടെ ത്രിവര്‍ണപതാക പാറിനില്‍ക്കുന്ന ചെങ്കോട്ടയെ പാക്കിസ്ഥാനിലെ ഷാലിമാര്‍ ഗാര്‍ഡനെന്നാണ് സൂചിപ്പിച്ചത്.
ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ഷാങ്ഹായ് സഹകരണ സമിതി അധികൃതര്‍ ക്ഷമാപണം നടത്തി. ചിത്രം ഒത്തുനോക്കുന്നതില്‍ പിഴവുപറ്റിയതായി അധികൃതര്‍ പറഞ്ഞു.
















