ന്യൂദല്‍ഹി: വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാനുള്ള നീക്കങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ പേജ് തുടങ്ങി. #BharatKeVeer എന്ന പേജ് തുടങ്ങിയെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും പിന്തുണയ്‌ക്കുക എന്നതാണ് പേജിന്റെ ലക്ഷ്യം. ഭാരത്‌കെവീര്‍ എന്ന വെബ്‌സൈറ്റിനും ആപ്ലിക്കേഷനും ഏപ്രിലില്‍ തുടക്കമിട്ടതാണ്. ഈ പേജിലൂടെ സംഭാവനകള്‍ ചെയ്യാം. സൈനികരുടെ ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അത് എത്തുന്ന തരത്തിലാണ് സംവിധാനം.
















