ന്യൂദല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന് വേദിയായ പൂനെയിലെ പിച്ചിന് നിലവാരമില്ലെന്ന് ഐസിസി. ഇക്കാര്യത്തില്‍ 14 ദിവസത്തിനുള്ളില്‍ ബിസിസിഐ വിശദീകരണം നല്‍കണമെന്ന് ഐസിസി മാച്ച് റഫറി റഫറി ക്രിസ് ബ്രോഡ്. മറുപടിയുടെ അടിസ്ഥാനത്തിലാകും നടപടികളെന്നും ബ്രോഡ് പറഞ്ഞു.
ഐസിസിയുടെ മാനദണ്ഡമനുസരിച്ചുള്ള പിച്ചല്ല പൂനെയിലേതെന്നാണ് കണ്ടെത്തല്‍. പിച്ചിനെക്കുറിച്ച് ബിസിസിഐയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയെന്ന വാദവുമായി ക്യൂറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോന്‍ക്കര്‍ രംഗത്തെത്തി. ഡ്രൈ പിച്ച് ഒരുക്കിയാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിച്ച് കമ്മിറ്റി തലവന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
















