ദുബായ്: ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ വമ്പന്‍ അട്ടിമറി. രണ്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയാണ് ആദ്യ റൗണ്ടില്‍ പുറത്തായത്. ലോക റാങ്കിങ്ങില്‍ 79-ാമതുള്ള ബോസ്നിയ ഹെര്‍സഗോവിനയുടെ ദമിര്‍ ഡുംഹര് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വാവ്റിങ്കയെ അട്ടിമറിച്ചത്. സ്കോര്‍ 7-6 (7-4), 6-3.
മൂന്നാം സീഡ് റോജര്‍ ഫെഡറര്‍, നാലാം സീഡ് ഗെയ്ല് മോണ്‍ഫില്‍സ്, ഗ്വില്ലര്‍മോ ലോപ്പസ്, ബാറ്റിസ്റ്റ അഗസ്റ്റ്, ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ, ഡാന്‍ ഇവാന്‍സ്, ലൂക്കാസ് പൗല്ലി, മാരിയസ് കോപ്പില് തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി.
അതേസമയം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടറിലെത്തി. രണ്ടാം സീഡ് ക്രൊയേഷ്യയുടെ ഇവാന് ഡോഡിഗ്-സ്പെയിനിന്റെ മാഴ്സെല്‍ ഗ്രാനോളേഴ്സിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: