Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒടുവില്‍ ലെസ്റ്റര്‍ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:10 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒടുവില്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി ജയിച്ചു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ കോച്ച് ക്ലോഡിയോ റാനിയേരിയെ പുറത്താക്കിയശേഷം ആദ്യ മത്സരത്തിനിറങ്ങിയ ലെസ്റ്റര്‍ കരുത്തരായ ലിവര്‍പൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്.

ലീഗില്‍ തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്കുശേഷം ലെസ്റ്റര്‍ നേടുന്ന ആദ്യ വിജയമാണിത്. സ്വന്തം തട്ടകമായ കിങ് പവര്‍ സ്‌റ്റേഡിയത്തിലായിരുന്നു ലെസ്റ്ററിന്റെ പുനര്‍ജന്മം. ജെര്‍മി വാര്‍ഡിയുടെ ഇരട്ട ഗോളും ഡാനി ഡ്രിങ്ക്‌വാട്ടറിന്റെ ഏക ഗോളുമാണ് ലെസ്റ്ററിന് മിന്നുന്ന വിജയം സമ്മാനിച്ചത്. വിജയത്തോടെ 26 കളികളില്‍ നിന്ന് 24 പോയിന്റുമായി ലെസ്റ്റര്‍ പതിനഞ്ചാം റാങ്കിലേക്ക് ഉയര്‍ന്നു. ലീഗില്‍ ഈ സീസണില്‍ 26 മത്സരങ്ങള്‍ കളിച്ച ലെസ്റ്ററിന്റെ ആറാം ജയമാണിത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ലിവര്‍പൂളായിരുന്നു മുന്നില്‍. 69 ശതമാനവും പന്ത് കൈവശംവെച്ച ലിവര്‍പൂള്‍ താരങ്ങള്‍ 17 തവണ എതിര്‍ പോസ്റ്റ് ലക്ഷ്യം വെക്കുകയും ചെയ്തു. ഇതില്‍ 7 എണ്ണം വലയിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ മാത്രമേ ലെസ്റ്റര്‍ ഗോളി ഷ്‌മൈക്കലിനെ കീഴടക്കാന്‍ കഴിഞ്ഞുള്ളൂ. ഷോട്ടുകള്‍ പായിക്കുന്നതില്‍ ലെസ്റ്ററും പിന്നിലായിരുന്നില്ല. അവരും ടാര്‍ജറ്റിലേറ്റ് ഏഴ് തവണ ലക്ഷ്യം വച്ചു.

കളിയുടെ തുടക്കം മുതല്‍ ജയിച്ചേ തീരൂ എന്ന വാശിയോടെയാണ് ലെസ്റ്റര്‍ കളം നിറഞ്ഞത്. ഏഴാം മിനിറ്റില്‍ അവര്‍ക്ക് രണ്ട് അവസരം ലഭിച്ചെങ്കിലും ലിവര്‍പൂള്‍ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. ആദ്യം ജെര്‍മി വാര്‍ഡിയുടെ ഷോട്ട് ലിവര്‍പൂള്‍ പ്രതിരോധനിരക്കാരന്‍ ബ്ലോക്ക് ചെയ്തു. തൊട്ടുപിന്നാലെ അവരുടെ ജപ്പാന്‍താരം ഷിന്‍ജി ഒകസാകിയുടെ ഹെഡ്ഡര്‍ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തുകയും ചെയ്തു.

20-ാം മിനിറ്റില്‍ വാര്‍ഡിയുടെ മറ്റൊരു ഷോട്ടും ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. 28-ാം മിനിറ്റില്‍ ലെസ്റ്റര്‍ കാത്തിരുന്ന ഗോള്‍ പിറന്നു. മൈതാനമധ്യത്തുനിന്ന് മാര്‍ക്ക് അല്‍ബ്രൈറ്റന്‍ രണ്ട് ലിവര്‍പൂള്‍ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ വാര്‍ഡിയെ ലക്ഷ്യമാക്കി നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം പായിച്ച വലംകാലന്‍ ഷോട്ടിന് മുന്നില്‍ ലിവര്‍പൂള്‍ ഗോളിക്ക് മറുപടിയുണ്ടായില്ല (1-). രണ്ട് മിനിറ്റിനുശേഷം ലിവര്‍പൂളിന്റെ ഫിലിപ്പെ കൗടീഞ്ഞോക്ക് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും ഷോട്ടിന് ലെസ്റ്റര്‍ ഗോളിയെ കീഴടക്കാനുള്ള കരുത്തുണ്ടായില്ല.

മൂന്നുമിനിറ്റിനുശേഷം ജോര്‍ജിനോ വിനാല്‍ഡമിന് ലഭിച്ച അവസരവും മുതലാക്കാന്‍ കഴിഞ്ഞില്ല. 34-ാം മിനിറ്റില്‍ ലെസ്റ്ററിന്റെ വില്‍ഫ്രഡ് ഡിഡിക്ക് ലഭിച്ച അവസരം ലിവര്‍പൂള്‍ ഗോളി രക്ഷപ്പെടുത്തി. 39-ാം മിനിറ്റില്‍ ഡാനിയേല്‍ ഡ്രിങ്ക്‌വാട്ടറിലൂടെ ലെസ്റ്റര്‍ ലീഡ് ഉയര്‍ത്തി. ബോക്‌സിന് പുറത്തുനിന്ന് പായിച്ച ബുള്ളറ്റ് ഷോട്ടിന് മുന്നില്‍ ലിവര്‍പൂള്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. ഇതോടെ ആദ്യപകുതിയില്‍ ലെസ്റ്റര്‍ 2-0ന് മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ആക്രമണം കനപ്പിച്ചെങ്കിലും ലെസ്റ്റര്‍ പ്രതിരോധവും ഗോളിയും ഉറച്ചുനിന്നതോടെ അവയെല്ലാം വിഫലമായി. 60-ാം മിനിറ്റില്‍ ലിവര്‍പൂള്‍ വലയില്‍ മൂന്നാം തവണയും പന്തെത്തി. ക്രിസ്റ്റിയന്‍ ഫക്‌സിന്റെ അളന്നുമുറിച്ച ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വാര്‍ഡി വലയിലേക്ക് തിരിച്ചുവിട്ടു. മൂന്ന് ഗോള്‍ വീണതിനുശേഷമാണ് ലിവര്‍പൂള്‍ ആക്രമണം കനപ്പിച്ചത്. ആഡം ലല്ലാനയും കൂട്ടരും നിരവധി തവണ ലെസ്റ്റര്‍ ബോക്‌സില്‍ പന്തെത്തിച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എംറെ കാന്‍ നല്‍കിയ പാസില്‍ നിന്ന് ഫിലിപ്പെ കൗടീഞ്ഞോ പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. ലെസ്റ്റര്‍ ഗോളിക്ക് മത്സരത്തില്‍ പിഴച്ച ഏക നിമിഷമായിരുന്നു ഇത്.

പരാജയത്തോടെ ലിവര്‍പൂള്‍ 26 കളികളില്‍ നിന്ന് 49 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.