Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കടംകേറി മുടിയുന്ന നമ്മുടെ കേരളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 05:54 pm IST
inVicharam

രാജ്യത്തെ സംസ്ഥാനങ്ങളില്‍ ഇരുപത്തി ഒന്നാംസ്ഥാനമാണ് കേരളത്തിന്. 3.34 കോടി ജനങ്ങളുള്ള കേരളം എല്ലാ രംഗത്തും ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടാറുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് കേരളം എന്നും അവകാശപ്പെടാറുണ്ട്. അതില്‍ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല.

എന്നാല്‍ ഇതിനേക്കാള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മേഖലകളും കേരളത്തിലുണ്ട്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരുടെ കണക്കെടുത്താല്‍ നമ്മുടെ സംസ്ഥാനം ഒന്നാം സ്ഥാനത്താണ്. അതോടൊപ്പം കടത്തിന്റെ കാര്യത്തിലും മറ്റാരേക്കാളും മുന്നിലാണ് കേരളം. ഏറ്റവും ഒടുവിലത്തെ സിഎജി റിപ്പോര്‍ട്ട് പ്രകാരം പൊതുകടം അതിഭീകരമായി ഉയര്‍ന്നുകഴിഞ്ഞു. ഒന്നേമുക്കാല്‍ ലക്ഷം കോടിയോളം കടന്നു കേരളത്തിന്റെ കടം എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കാനാവില്ല. കാല്‍പണത്തിന്റെ പൂച്ച മുക്കാല്‍ പണത്തിന്റെ പാലുകുടിക്കുന്നു എന്നതുപോലെയാണ് നമ്മുടെ കടം മുന്നോട്ടുപോകുന്നത്. കടം വാങ്ങാനായി ഒരു ഭരണം എന്ന അവസ്ഥയാണിന്നുള്ളത്.

ഏത് സര്‍ക്കാര്‍ വന്നാലും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനം കടംവാങ്ങാനുള്ള പരിധി ഉയര്‍ത്തി നല്‍കിയില്ല എന്നതായിരുന്നല്ലൊ. കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പൊതുകടം 80 ശതമാനമായി വര്‍ധിച്ചെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കടം കാലാവധി പൂര്‍ത്തിയാക്കല്‍ രേഖയനുസരിച്ച് 47.4 ശതമാനം 2023 മാര്‍ച്ചോടെ തിരിച്ചടക്കണം. ഇത് ഏതാണ്ട് 52087.13 കോടി രൂപ വരുമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ട് വ്യക്തമാക്കിയിരിക്കുകയാണ്.

2011-12ല്‍ 8,880 കോടി രൂപയാണ് പൊതുവിപണിയില്‍ നിന്ന് കടമെടുത്തതെങ്കില്‍ 2015-16ല്‍ ഇത് 15,000 കോടിയായി. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ചുള്ള കേന്ദ്ര വിഹിതം ലഭിച്ചതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ കമ്മിയും ധന കമ്മിയും കുറഞ്ഞു. 2014-15ല്‍ റവന്യൂ കമ്മി 13,796 കോടി രൂപ. 2015-16ല്‍ 9,657 കോടിയായി. റവന്യൂ വരവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.

തനതു നികുതി വരുമാനം 3,763 കോടി രൂപ വര്‍ദ്ധിച്ചെങ്കിലും വളര്‍ച്ചാ നിരക്ക് റവന്യൂ വരവുകളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനവും, റവന്യൂ ചെലവ് മുന്‍വര്‍ഷത്തേക്കാള്‍ 2015-16ല്‍ 9.7 ശതമാനവും വര്‍ദ്ധിച്ചു. പലിശയും പെന്‍ഷന്‍ ചെലവും 14 മുതല്‍ 16 ശതമാനം വരെ ഉയര്‍ന്നെങ്കിലും ഇവയുടെ വളര്‍ച്ചാ നിരക്ക് പത്തു ശതമാനത്തില്‍ താഴെ. പെന്‍ഷന്‍, പലിശ ബാധ്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്യുന്നുണ്ട്. സിഎജി എന്തുതന്നെ നിര്‍ദ്ദേശിച്ചാലും സംസ്ഥാനം അതൊന്നും കൂസാന്‍പോകുന്നില്ല. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് കേരളത്തിന്റെ മുഖമുദ്ര. ഏത് സര്‍ക്കാര്‍ അധികാരത്തിലെത്തിയാലും അതിനൊരു മാറ്റവും അനുഭവപ്പെടുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങളും പൊങ്ങച്ചവുമാണ് കേരളത്തിലെ ഭരണക്കാരുടെ കൈമുതല്‍. ഏത് വകുപ്പെടുത്താലും കാണാന്‍ കഴിയുന്നത് അതാണ്.

പൊതുമരാമത്ത് വകുപ്പില്‍ എട്ട് റോഡ്‌സ് ഡിവിഷനുകളും അഞ്ച് ബില്‍ഡിങ് ഡിവിഷനുകളും കൃത്യ സമയത്തു പണി പൂര്‍ത്തിയാക്കാത്തതും തുക കൈമാറാതിരുന്നതു മൂലവും 606.02 കോടി രൂപ ഉപയോഗിച്ചില്ല. പൊതുമരാമത്തിനു ലഭിക്കുന്ന തുക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബില്‍ഡിങ് ഡിവിഷനുകള്‍ പണി ചെയ്യുന്നതില്‍ ക്രമാതീതമായ കാലതാമസം ഉണ്ടാക്കുന്നു. വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനു നല്‍കിയ തുകയില്‍ 496.28 കോടി രൂപ ചെലവഴിച്ചില്ല.

ലാന്‍ഡ് അക്വിസേഷന്‍ ഓഫീസര്‍മാര്‍ രജിസ്റ്ററുകള്‍ സൂക്ഷിച്ചിട്ടില്ല. സ്ഥലം ഏറ്റെടുക്കലുകള്‍ ഫണ്ടില്ലാത്തതുകൊണ്ടല്ല കാര്യക്ഷമതയില്ലാത്തതുകൊണ്ടാണ് മുടങ്ങുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിരവധി പദ്ധതികള്‍ക്കുള്ള തുക ചെലവഴിക്കാതിരിക്കുകയോ വഴിമാറി ചെലവാക്കുകയോ ചെയ്തതായി നേരത്തെതന്നെ പരാതികളുയര്‍ന്നിരുന്നു. സംസ്ഥാനം വിഭവ സമാഹരണത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതി പുതുതല്ല. കേന്ദ്ര സര്‍ക്കാരിന്റെ ഉദാരസമീപനമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്നത്.

കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ധനസഹായം മുന്‍കാലങ്ങളെ അപേക്ഷിച്ച് 2015-16 സാമ്പത്തിക വര്‍ഷം ഗണ്യമായി വര്‍ധിച്ചു. 2014-15 വര്‍ഷത്തില്‍ 750 കോടിയായിരുന്നെങ്കില്‍ നടപ്പുസാമ്പത്തിക വര്‍ഷം 8921 കോടിയായിരുന്നു. പദ്ധതി ഗ്രാന്‍ഡുകള്‍ 1984 കോടിയായിരുന്നെങ്കില്‍ ഇപ്പോഴത് 5178 കോടിയാണ്. സംസ്ഥാനത്തിന്റെ വരുമാനവും ചെലവും ഒരിക്കല്‍പ്പോലും പൊരുത്തപ്പെടുന്നില്ലെന്ന ഭീകരമായ അവസ്ഥ ദശാബ്ദങ്ങളായി തുടരുകയാണ്. വരുമാനത്തിന്റെ ഭീമമായ തുക ഉല്‍പാദന മേഖലകളിലല്ല വിനിയോഗിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കി കഴിഞ്ഞാല്‍ പിന്നെ ഭാവി ശൂന്യമാണ്. പലിശകൂടി കൊടുത്താല്‍ കീശ കാലി. അക്ഷരാര്‍ത്ഥത്തില്‍ കടക്കെണിയിലായ കേരളത്തെ രക്ഷിക്കാന്‍ ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.