ന്യൂദല്‍ഹി: മുത്തലാഖിനെപ്പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ ബിജെപി നേതാവ് ഷാസിയ ഇല്‍മിയെ ജാമിയ മിലിയ സര്‍വകലാശാല അനുവദിച്ചില്ല. സെമിനാറില്‍ പങ്കെടുക്കേണ്ടവരുടെ പാനലില്‍ നിന്നും ഇവരുടെ പേര് ഒഴിവാക്കുകയും ചെയ്തു.
ഫോറം ഫോര്‍ അവയര്‍നെസ് ഓഫ് നാഷണല്‍ സെക്യൂരിറ്റീസ് (എഫ്എഎന്‍എസ്) എന്ന സംഘടനായാണ് മുത്തലാഖ് വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ വിഷയവും പ്രാസംഗികരെയും തീരുമാനിക്കുകയും ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതിന് ശേഷമാണ് സര്‍വകലാശാല മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഷൈലേഷ് വാസ് പറഞ്ഞു.
സംഘാടകര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നതെന്ന് ഇല്‍മി പറഞ്ഞു. അധികൃതരുടെ അനുമതിയോടെയായിരുന്നു ക്ഷണം. എന്നാല്‍ പിന്നീട് അവര്‍ മാറ്റി പറയുകയായിരുന്നു. ആരോപണങ്ങള്‍ സര്‍വകലാശാല നിഷേധിച്ചു.
















