ശ്രീനഗർ: വടക്കൻ കാശ്മീരിൽ ബാരാമുള്ള ജില്ലയിൽ ആയുധങ്ങളുമായി എത്തിയ ട്രക്ക് പിടികൂടി. കുൽഗാമിലെ ബുച്പോര സ്വദേശിയായ ട്രക്ക് ഡ്രൈവർ ഇർഷാദ് അഹമ്മദ് മൻടുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ട്രക്കിൽ ആയുധങ്ങൾ വിൽക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു ട്രക്ക് ഉറി സെക്ടറിൽനിന്നു സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. പാക് അധീന കാശ്മീരിലെ ചകോടിയിൽനിന്നാണു വാഹനം എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചൈനീസ് കൈത്തോക്ക്, 120 എകെ 47 തിരകൾ, രണ്ടു ചൈനീസ് ഗ്രനേഡുകൾ എന്നിവയാണു വാഹനത്തിലുണ്ടായിരുന്നത്.
ചകോടിയിലെ ഭീകരവാദ ക്യാമ്പിൽ നിന്ന് തെക്കൻ കാഷ്മീരിലെ ഭീകരർക്കായാണ് ആയുധങ്ങൾ എത്തിയതെന്നു പ്രതിരോധവൃത്തങ്ങൾ അറിയിച്ചു.
















