മക്ഡൊണാൾഡിൽ കയറി ഭക്ഷണം കഴിക്കാൻ താത്പര്യമില്ലാത്ത ആരും തന്നെയുണ്ടാവില്ല. എന്നാൽ ഭക്ഷണത്തിനൊപ്പം ചത്ത പ്രാണികളെയും പല്ലികളെയും ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ. സംഗതി സത്യമാണ് കൊൽക്കത്തയിലെ മക്ഡൊണാൾഡിന്റെ ഔട്ട്‌ലൈറ്റിൽ ബെർത്തഡേ ആഘോഷിക്കാൻ കയറിയ കുടുംബത്തിന് ഫ്രെഞ്ച് ഫ്രൈസ് ഭക്ഷണത്തിൽ നിന്നും ലഭിച്ചത് ചത്ത പല്ലിയെ.
പ്രിയങ്ക മോയ്തറെയും ഭർത്താവും തങ്ങളുടെ മകളുടെ ജന്മദിനം ആഘോഷിക്കാനായി മക്ഡൊണാൾഡ് ഔട്ട്‌ലൈറ്റിൽ കയറി. തുടർന്ന് മകളുടെ ഇഷ്ട്പ്രകാരം ബർഗറും ഫ്രഞ്ച് ഫ്രൈസും ഓർഡർ ചെയ്തു. എന്നാൽ ഫ്രെഞ്ച് ഫ്രൈസ് കഴിച്ച് തുടങ്ങിയപ്പോഴാണ് ഭക്ഷണത്തിനുള്ളിൽ ചത്ത പല്ലിയെ കണ്ടത്. ഇത് കണ്ട ഉടൻ തന്നെ പ്രിയങ്ക ഛർദ്ദിക്കുകയും ഔട്ട്‌ലൈറ്റ് മാനേജർക്ക് പരാതി നൽകുകയും ചെയ്തു.
ഇവർ ക്ഷമ ചോദിച്ചെങ്കിലും പ്രിയങ്ക ഏറെ ആശങ്കപ്പെട്ടു. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചതിനെ തുടർന്ന് തനിക്കോ തന്റെ മകൾക്കോ എന്തെങ്കിലും അസുഖം ഉണ്ടാകുകയോ എന്നുള്ള ഭയമായിരുന്നു അവർക്ക്. ഇതിനു പുറമെ പ്രിയങ്ക ഗർഭിണിയുമായിരുന്നു.
തനിക്ക് ലഭിച്ച ഭക്ഷണത്തിന്റെ ഫോട്ടോ എടുക്കാനും പ്രിയങ്ക മറന്നില്ല. തുടർന്ന് ഔട്ട്‌ലൈറ്റിനെതിരെ ഫുൽബാഗൻ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും ചെയ്തു. ഈ വിഷയം നിയമപരമായി തന്നെ നേരിടനാണ് ഒരുങ്ങുന്നതെന്ന് പ്രിയങ്കയും കുടുംബവും അറിയിച്ചു.
















