റാഖാ: പൗരാണിക നഗരമായ പാല്‍മിറയെ ഐഎസില്‍ നിന്നും സൈന്യം മോചിപ്പിച്ചു. ഐഎസ് ഭീകരര്‍ കനത്ത നഷ്ടമാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. സിറിയന്‍ ഭരണത്തില്‍ നിന്നും ഡിസംബറിലാണ് ഐഎസ് ശക്തമായ ആക്രമണത്തിലൂടെ പാല്‍മിറ പിടിച്ചെടുത്തത്.
റാഖയില്‍ നിന്നും 140 മൈല്‍ അകലെയുള്ള പാല്‍മിറ സെന്‍ട്രല്‍ സിറിയയിലെ ഹോംസ് പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. സിറിയയിലെ ഐഎസ് ആസ്ഥാനമായിട്ടാണ് പാല്‍മിറയെ കണക്കാക്കിയിരുന്നത്. നിരവധി തവണ നഗരം സൈന്യം തിരിച്ചുപിടിക്കുകയും വീണ്ടും ഐഎസ് നിയന്ത്രണത്തിലാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ സൈന്യം തിരിച്ചുപിടിച്ച പാല്‍മിറ വീണ്ടും ഐഎസ് കീഴിലായി. ഇക്കഴിഞ്ഞ ബുധനാഴ്ച ഐഎസും സേനയും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടന്നത്.
യുനെസ്‌കോയുടെ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിലും പല്‍മിറ ഇടംപിടിച്ചിരുന്നു. പത്ത് മാസം ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന സമയത്ത് ഭീകരര്‍ ഇവിടുത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃക സമ്പത്തുകള്‍ നശിപ്പിച്ചിരുന്നു. 2000 വര്‍ഷം പഴക്കമുള്ള പുരാതന ക്ഷേത്രങ്ങളും സ്തൂപങ്ങളും തകര്‍ത്തു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈപ്പിടിയില്‍ അമര്‍ന്നതോടെ അവശേഷിക്കുന്ന ചരിത്ര സ്മാരകങ്ങള്‍ കൂടി ഉടന്‍ തകര്‍ക്കപ്പെടുമെന്ന് കരുതിയെങ്കിലും സൈന്യം പാല്‍മിറ പിടിച്ചെടുത്തത് ജനങ്ങള്‍ക്കിടിയില്‍ വലിയ ആശ്വാസത്തിന് വഴിവെച്ചിരുന്നു.
സിറിയന്‍ സേന റക്കയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനിടെയാണ് ഐഎസ് വടക്ക് പടിഞ്ഞാറ് ഭാഗങ്ങള്‍ വഴി ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ പല്‍മീറയില്‍ കടന്ന ഐഎസിനെതിരെ റഷ്യ കനത്ത വ്യോമാക്രമണമാണ് നടത്തുന്നത്. ആക്രമണം കടുപ്പിച്ചതോടെ പല്‍മീറയുടെ ഉള്‍പ്രദേശങ്ങളില്‍നിന്ന് ഭീകരര്‍ പിന്‍വാങ്ങിയതായാണ് ഔദ്യോഗിക വിശദീകരണം.
















