ന്യൂദൽഹി: കശ്മീരിന് സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു ക്യാമ്പസിൽ പോസ്റ്റര്‍. സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ പുതിയ ബ്ലോക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ നീക്കം ചെയ്തു.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ് യുവിന്റെ പേരിലായിരുന്നു പോസ്റ്റര്‍. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കശ്മീരിന് സ്വാതന്ത്ര്യം, പാലസ്തീനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങളുമായാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
മൂന്ന് ദിവസമായി പോസ്റ്റര്‍ കണ്ടിരുന്നുവെന്നും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത്തരം പ്രശ്നങ്ങളില്‍ ഡിഎസ് യുവിന്റൈ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതില്‍ അത്ഭുതമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.
















