ന്യൂദല്‍ഹി: ദാവൂദ് ഇബ്രാഹിമിന്റെ പേരുപയോഗിച്ച് പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജമാ അത്ത് ഉദ്ദവ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതായി സംശയം.
ജെയുഡി മേധാവി ഹഫീസ് സയീദിന്റെ മകന്‍ താല്‍ഹ ദാവൂദിന്റെ പേരുപയോഗിച്ച് ഫെബ്രുവരി അഞ്ചിന് ഇന്ത്യയ്‌ക്കെതിയെുള്ള കശ്മീരി ഡെ എന്ന വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സംശയം.
താല്‍ഹ ഇത്തരത്തില്‍ ആദ്യമായാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ താല്‍ഹ ജഡ്ജ്. പോലീസ്, ഡോക്ടര്‍ ഇവയില്‍ ഏതാകാനാണ് ആഗ്രഹിക്കുന്നതെന്ന് ജനസമൂഹത്തോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ ഒന്നുമല്ലെന്നും, പിന്നീട് ദാവൂദ് ആകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിക്കുമ്പോള്‍ അതെയെന്നും പറയുന്നുണ്ട്. ബൂര്‍ഹാന്‍ വാനിയാകാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നതിനും അതെയെന്നും ജനസമൂഹം മറുപടി നല്‍കുന്നുണ്ട്.
അതേസമയം ഡികമ്പനിയ്‌ക്കും ജെയുഡിയില്‍ പങ്കാളിത്തമുണ്ടോയെന്നത് സംബന്ധിച്ചും ഇന്റലിജെന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
















