ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ബുര്‍ഖ ധരിച്ചെത്തി ധാരാളം പേര്‍ കളളവോട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.
സംസ്ഥാന ഉപാധ്യക്ഷന്‍ ജെ.പി.എസ്. റാത്തോഡ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇന്ന് സംസ്ഥാനത്ത് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇനി ഒരു ഘട്ടം കൂടി പോളിങ് അവശേഷിക്കുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് ക്രമക്കേടിന് സാധ്യതയുളളതിനാല്‍ മൗ, ബാലി മേഖലകളിലെ വിവിധ ബൂത്തുകളില്‍ കൂടുതല്‍ അര്‍ദ്ധസൈനികരെയും നിയോഗിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
















