ആലപ്പുഴ: സംസ്ഥാന വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാനും കൈരളി ടിവി ഡയറക്ടറുമായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് കളത്തില്‍ ശങ്കര്‍ വിഹാറില്‍ സിദ്ധാര്‍ത്ഥമേനോന്‍(75) അന്തരിച്ചു. സംസ്‌കാരം ഇന്ന് പുന്നപ്രയിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലായിരുന്നു അന്ത്യം.
കുറച്ചുനാളുകളായി ഹൃദ്രോഗചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലപ്പുഴയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏറെ നാള്‍ കൈരളി ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരുന്നു.
ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതിയായിരുന്നു. ഭാര്യ: ഡോ. ജി. രാധകുട്ടിയമ്മ, മക്കള്‍: ബിജു മേനോന്‍ ( യുഎസ്എ), ഡോ. അഞ്ജന (ആസ്‌ട്രേലിയ). മരുമക്കള്‍; പ്രീയ ബിജു, ഡോ. നിതേഷ്.
















