ആലപ്പുഴ: ബജറ്റ് ചോര്‍ന്നെന്ന ആരോപണം രാഷ്‌ട്രീയപ്രേരിതം മാത്രമാണെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ ഹൈലൈറ്റ്‌സ് ചോര്‍ന്നത് മന:പൂര്‍വ്വമാണെന്ന് കരുതുന്നില്ല. അബദ്ധം പറ്റിയതാവാം.
ഈ അബദ്ധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും തോമസ് ഐസക്ക് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാദ്ധ്യമങ്ങള്‍ക്ക് ബജറ്റിന്റെ ഹൈലൈറ്റ്‌സ് നല്‍കിയത് കുറച്ചു നേരത്തെ ആയിപ്പോയി. ഇതു സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ സ്പീക്കറെ അറിയിക്കും. യുഡിഎഫ് ഭരണകാലത്ത് ഇതിലും ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് പ്രതിപക്ഷം പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















