തിരുവനന്തപുരം: സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന ഒന്നും ബജറ്റ് ചോര്‍ന്നതിലൂടെ ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കാനായി തയ്യാറാക്കിയ ചില സൂചകങ്ങള്‍ നിര്‍ദ്ദിഷ്ട സമയത്തിന് മുമ്പ് കൈമാറിയതാണ് പ്രശ്‌നമായത്.
അമിതാവേശം കാട്ടി കുഴപ്പത്തിനിടയാക്കിയ ധനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെതിരെ അന്വേഷണം നടത്തി നടപടിയും സ്വീകരിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെചൊല്ലി ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കണം. ആര്‍എസ്പി ജനതാദള്‍ കക്ഷികള്‍ യുഡിഎഫില്‍ നില്‍ക്കേണ്ടവരല്ലെന്നും അവര്‍ മടങ്ങിവരണമെന്നുമാണ് സിപിഎം നിലപാട്. വീരേന്ദ്രകുമാറിനോടുള്ള കടപ്പാട് ഇടതുമുന്നണിക്ക് മറക്കാനാവില്ല. അദ്ദേഹത്തെ ഇപ്പോഴും ശത്രുപാളയത്തിലെ മിത്രമായാണ് സിപിഎം കാണുന്നതെന്ന് കൊടിയേരി പറഞ്ഞു.
















