കലാഭവന്‍ മണിയുടെ കുടുംബം ആരംഭിച്ച നിരാഹാര സമരത്തിന് പിന്തുണയറിയിക്കാന്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് എത്തിയപ്പോള്‍
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് പോലീസ് അട്ടിമറിച്ചെന്നാരോപിച്ച് വീട്ടൂകാര്‍ നിരാഹാരം സമരം ആരംഭിച്ചു. സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍, സഹോദരിമാര്‍, അവരുടെ മക്കളും മറ്റുമാണ് നിരാഹരം നടത്തുന്നത്.
അച്ഛന്റെ ഓര്‍മ്മക്ക് വീടിനടുത്തായി മണി പണിത കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തിലാണ് രാമകൃഷ്ണന്റെ നേതൃത്തില്‍ നിരാഹാരം സമരം ആരംഭിച്ചിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമരം നടന്‍ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കേസ് എത്രയും വേഗം സിബിഐ ഏറ്റെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.നടപടിയായില്ലെങ്കില്‍ സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റും. സമരം ആര്‍ക്കും എതിരല്ലെന്നും തങ്ങള്‍ക്ക് നീതികിട്ടുന്നതിന് വേണ്ടി മാത്രമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
രാമകൃഷ്ണന് പുറമെ സഹോദരീപുത്രന്മാരായ രജ്ജിത് എ.സി, പ്രവീണ്‍ കെ.എസ്, സജിത് എ.എസി. സഹോദരി ഭര്‍ത്താവായ വിദ്യാധരന്‍ പി.എം, സഹോദരിമാര്‍ അവരുടെ മക്കള്‍, ഭര്‍ത്താക്കന്‍മാര്‍ എന്നിവരും നിരാഹാരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ചേരമര്‍ സാംബവ ദ്രാവിഡ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്, ആര്യ ദ്രാവിഡ പറയ സഭ ജില്ലാ സെക്രട്ടറി ബിജു പുലിപ്പാറക്കുന്ന്, ഗായകനും സംഗീത സംവിധായകനുമായ ബിജു ചാലക്കുടി എന്നിവര്‍ നിരാഹാര സമരത്തിന് പിന്തുണയറിയിക്കാനെത്തി.
















