Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ച് കന്യാസ്ത്രീകളും പ്രതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 01:34 am IST
in Kerala

കണ്ണൂര്‍: കൊട്ടിയൂരില്‍ പാതിരിയുടെ പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച സംഭവം ഒളിച്ച് വെക്കാനും കുറ്റം മറച്ച് വെക്കാനും ശ്രമിച്ച കേസില്‍ കന്യാസ്ത്രീകളുള്‍പ്പടെ എട്ടുപേര്‍ പ്രതികള്‍. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൂടിയായ സിസ്റ്റര്‍ ടെസ്സി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ഹൈദരലി, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി എന്നിവരുടെ പേരിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. എല്ലാ പ്രതികള്‍ക്കെതിരെയും പോസ്‌കോ നിയമപ്രകാരം പേരാവൂര്‍ പോലീസാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരി ഫാ. റോബിന്‍ വടക്കുംചേരിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടി മൂന്നാഴ്ച മുന്‍പാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കൃസ്തുരാജ ഹോസ്പിറ്റലില്‍ പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്നറിഞ്ഞിട്ടും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താതെ പ്രസവത്തിന് സൗകര്യമൊരുക്കിയതിനും കുട്ടിയെ രഹസ്യമായി ഓര്‍ഫനേജിന് കൈമാറാന്‍ കൂട്ടുനിന്നതിനുമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഏറ്റെടുത്തതിലൂടെ വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഗുരുതരമായ വീഴ്ചവരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ മാസം ഇരുപതിനാണ് കുഞ്ഞിനെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. അതേ ദിവസം തന്നെയാണ് കുഞ്ഞിനെ അനാഥാലയത്തില്‍ താമസിപ്പിക്കാനുള്ള ഉത്തരവിറക്കിയതും. പീഡനത്തിനിരയായ പെണ്‍കുട്ടിയെകുറിച്ച് അന്വേഷിക്കാനോ കൗണ്‍സിലിങ്ങിന് വിധേയമാക്കാനോ ശശുക്ഷേമ സമിതി തയ്യാറായില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സിഡബ്ല്യുസി ജുഡീഷ്യല്‍ കമ്മറ്റിയായതിനാല്‍ പോലീസിന് നടപടിയെടുക്കാനാവില്ല.

പ്രതികളെല്ലാം സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. തങ്കമ്മയുടെ വീട്ടില്‍ രണ്ട് തവണ പൊലീസ് പരിശോധനക്കെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുഖ്യപ്രതി റോബിന്‍ വടക്കുംചേരി അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയാണ്.

മറ്റു പ്രതികളെക്കൂടി പിടികൂടി തെളിവുകള്‍ പരമാവധി ശേഖരിച്ച ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. തങ്കമ്മയാണ് പെണ്‍കുട്ടിയുടെ കൂടെ ആശുപത്രിയില്‍ പരിചരണത്തിനും സഹായിയുമായി ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ വികാരി പണം കൊടുത്തുവിട്ടത് തങ്കമ്മയുടെ കൈയിലാണെന്നും പറയുന്നു. വികാരിയുടെ വിശ്വസ്തയായ തങ്കമ്മയാണ് ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയിരുന്നതെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം പ്രതികളെ സഹായിക്കാന്‍ സഭയുടെ ഉന്നതരും ഇടത്, വലത് രാഷ്‌ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കളും ജന പ്രതിനിധികളും രഹസ്യ സഹായം ചെയ്തുകൊടുക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം മുതല്‍ തന്നെ കേസന്വേഷണത്തില്‍ ഇടപെടല്‍ ഉണ്ടായിരുന്നു. വൈദികന്‍ അറസ്റ്റിലായിട്ടും ആശുപത്രി അധികൃതരെയും ഡോക്ടറെയും പ്രതിചേര്‍ക്കാനുള്ള നടപടികള്‍ വൈകാനുള്ള കാരണവും ദുരൂഹതയും ചോദ്യം ചെയ്യപ്പെടുകയാണ്. പേരാവൂര്‍ സിഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പോസ്‌കോ എന്നാല്‍

കൊട്ടിയൂരെ പാതിരിയുടെ പീഡനത്തില്‍ പ്രതികള്‍ക്കെതിരേ പോസ്‌കോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോസ്‌കോ ആക്ടിന്റെ പ്രത്യേകതകള്‍ ഇങ്ങനെ:

പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012) നിയമപ്രകാരം അറസ്റ്റിലാകുന്നവര്‍ക്ക് ചില വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ ജാമ്യം കിട്ടില്ല. മാത്രമല്ല, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്, അവര്‍ ലൈംഗിക ചൂഷണത്തിനു വിധേയരായാല്‍, ഈ നിയമ പ്രകാരം ഏറെ സംരക്ഷണം ലഭിക്കും.

മറ്റു കേസുകളിലെ പോലെ ചോദ്യം ചെയ്യലിലും വിചാരണയിലും പോലീസിന്റെയോ അഭിഭാഷകരുടെയോ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവില്ല. മിക്ക കേസിലും കുട്ടികളെ പ്രതികള്‍ക്കറിയാമായിരിക്കും. ജാമ്യം കിട്ടില്ലെന്ന കാരണത്താല്‍ കുട്ടികള്‍ക്ക് സുരക്ഷയും ഉറപ്പാകും. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതു മാത്രമല്ല, കുട്ടികളെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച ദൃശ്യങ്ങള്‍ കാണുന്നതു പോലും പോസ്‌കോ നിയമത്തിന്റെ പരിധിയില്‍ വരും.

സഭ സംരക്ഷിക്കില്ല: ആലഞ്ചേരി

കൊച്ചി: പാതിരി കൊട്ടിയൂരിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ഗുരുതരമാണെന്നും കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. പാതിരി ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്നു.സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

Kerala

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു
India

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Kerala

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു
Kerala

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

പുതിയ വാര്‍ത്തകള്‍

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.