കൊച്ചി: ഗായത്രിവീണയില്‍ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്. അഞ്ച് മണിക്കൂര്‍ കൊണ്ട് 67 ഗാനങ്ങള്‍ മീട്ടിയാണ് റെക്കോഡിട്ടത്.
കൊച്ചി മരടിലെ സ്വകാര്യ ഹോട്ടലിലെ പ്രത്യേക വേദിയിലായിരുന്നു ലോകറെക്കോഡ് പ്രകടനം.
രാവിലെ 10 മണി മുതല്‍ ഒരുമണിവരെ ശാസ്ത്രീയ സംഗീതവും ഒരുമണി മുതല്‍ മൂന്ന് മണിവരെ മലയാളം ഉള്‍പ്പടെയുള്ള വിവിധ ഭാഷകളിലെ ചലച്ചിത്രഗാനങ്ങളും അവതരിപ്പിച്ചു.
















