കൊച്ചി: വിഷരഹിത പച്ചക്കറിക്കൃഷിക്കായി സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആദ്യത്തെ ഹരിത പോലീസ് സ്റ്റേഷനായ മുളവുകാട്, സ്റ്റേഷന് വളപ്പില്‍ നടത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഓഫീസുകളുടെ പരിസരങ്ങളില്‍ പച്ചക്കറിക്കൃഷി ചെയ്യാന്‍ ഈ ശ്രമത്തിന് കരുത്തു പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല മണ്ണിനും വെള്ളത്തിനും മാലിന്യനിര്മാര്ജ്ജനത്തിനുമായി സര്‍ക്കാര്‍ തുടക്കം കുറിച്ച ഹരിതകേരളം മിഷന് മികച്ച ഫലം കാണുന്നുണ്ട്. ജൈവപച്ചക്കറിക്കൃഷിയിലൂടെ കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്തിനാവശ്യമായ പച്ചക്കറിയുടെ നല്ലൊരു ഭാഗം ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാകും മുഖ്യമന്ത്രി പറഞ്ഞു. എസ്. ശര്‍മ്മ എംഎല്‍എ അദ്ധ്യക്ഷനായി. മുന്‍ എംപി പി. രാജീവ്, പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജന്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, അസി. കമ്മീഷണര്‍ കെ. ലാല്‍ജി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: