തിരുവനന്തപുരം: തേമ്പാംമൂട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകള്‍ കൂടി. അധ്യാപികയെ ആക്രമിച്ചതിനും കന്യാകുളങ്ങര ആശുപത്രിയയില്‍ അതിക്രമിച്ചുകയറി നഴ്‌സിനെ ഭീഷണിപ്പെടുത്തി വുണ്ട് രജിസ്റ്ററിന്റെ ഫോട്ടോയെടുത്തിനുമാണ് വെഞ്ഞാറമൂട് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
കോടതി ഉത്തരവുമായി എത്തിയ സീന രാജേന്ദ്രന്‍ എന്ന അദ്ധ്യാപികയെ ക്ലാസ്സില്‍ കയറ്റാനാകില്ലെന്ന് മാനേജ്‌മെന്റ് നിലലപാടെടുത്തു. ഇതിനെതുടര്‍ന്ന് അധ്യാപിക ഓഫീസില്‍ ഇരുന്ന് പ്രതിഷേധിച്ചു. വൈകുന്നേരമായിട്ടും സമരം അവസാനിപ്പിക്കാതിനെതുടര്‍ന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ മാനേജര്‍മാരായ സജീബ്, മുജീബ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ച് ക്യാമറ തല്ലിപ്പൊളിച്ചു. ഈ സമയം ഓഫീസിലുണ്ടായിരുന്ന ആധ്യാപികയെയും മാനേജര്‍മാര്‍ ചേര്‍ന്ന് ആക്രമിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ കന്യാകുളങ്ങര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപികയുടെ മൊഴിരേഖപ്പെടുത്തിയ പേലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയോടെ കന്യാകുളങ്ങര ആശുപത്രിയിലെത്തിയ ഇരുവരും നഴ്‌സിനെ ഭീഷണിപ്പെടുത്തി വുണ്ട് രജിസ്റ്റര്‍ കൈക്കാലാക്കി. അതിനുശേഷം അതില്‍ അധ്യാപികയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഭാഗം ഫോട്ടോ എടുത്തു. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ ഡിഎംഒയ്‌ക്ക് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇതിലും പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലെന്നാണ് സൂചന. മാനേജര്‍മാരിലൊരാളായ മുജീബ് ഈ സ്‌കൂളിലെ തന്നെ ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകന്‍ കൂടിയാണ്.
സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. സ്‌കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതും അധ്യാപകരോടുള്ള മോശം പെരുമാറ്റവും ഉള്‍പ്പെടെയുള്ള പരാതികളാണുള്ളത്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളെകുറിച്ചും നിരവധി പരാതികളാണ് ഉയരുന്നത്. പെണ്‍കുട്ടികള്‍ക്കടക്കം മൂത്രപ്പുര ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും പരാതിയുണ്ട്.
















