തിരുവനന്തപുരം: പാലക്കാട് പുതുശ്ശേരി അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരി ശരണ്യയുടെ ദുരൂഹമരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
53 ദിവസം മുമ്പ് ഇതേ സ്ഥലത്ത് ശരണ്യയുടെ സഹോദരി ഏഴാം ക്ലാസില്‍ പഠിക്കുന്ന ഋതികയും സമാനമായ രീതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഋതികയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശരണ്യ സാക്ഷിയായിരുന്നു. ഈ പശ്ചാത്തലത്തില്‍ പത്തുവയസ്സുപോലും തികയാത്ത പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു.
വീട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും മരണത്തില്‍ സംശയവുമുണ്ട്. ഈ സാഹചര്യത്തില്‍ മരണത്തിലെ ദുരൂഹത നീക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്ന് വി എസ് ആവശ്യപ്പെട്ടു.
















