ന്യൂദല്‍ഹി:’ഗ്രാന്‍ഡ് ഓള്‍ഡ് ലേഡി’എന്ന പേരില്‍ പ്രശസ്തമായ ഇന്ത്യന്‍ നാവിക സേനയിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിരാട് ഇന്ന് മുതല്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും പഴക്കമേറിയ ഈ യുദ്ധക്കപ്പല്‍ 1959ല്‍ ബ്രിട്ടീഷ് നാവികസേന പണികഴിപ്പിച്ചതാണ്. പിന്നീട് 1987ല്‍ ഇന്ത്യന്‍ നാവിക സേന 6.5കോടി രൂപയ്ക്ക് ബ്രിട്ടീഷ് നാവിക സേനയില്‍ നിന്നും വാങ്ങുകയായിരുന്നു. ഇന്ത്യന്പടക്കപ്പലുകളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ഐഎന്‍എസ് വിരാട്, ഏറ്റവും ദൈര്‍ഘ്യമേറിയ സേവനത്തിന് ഗിന്നസ് റെക്കോഡിലും ഇടം നേടിയിട്ടുണ്ട്.
വിശ്രമ ജീവിതത്തിലും കര്‍മ്മ നിരതയാണ് ഈ കപ്പല്റാണി. ഐ എന്‍ എസ് വിരാട് ഇനി മുതല്‍ മ്യൂസിയമായി പ്രവര്‍ത്തിക്കും.
















