ന്യൂദല്‍ഹി: ദുരഭിമാന കൊലക്കേസ് പ്രതിക്ക് സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച മകളെ അരിവാള്‍ കൊണ്ടു വെട്ടിക്കൊന്ന അച്ഛനെയാണ് ശിക്ഷിച്ചത്.
കര്‍ണ്ണാടക സ്വദേശിയായ ഗന്തി ഡോഡാബാസപ്പയെയാണ് ജസ്റ്റീസ്മാരായ കുര്യന് ജോസഫ്, എ.എം.ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് ശിക്ഷിച്ചത്.
2003 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീടിനടുത്തളള പൊതു ശൗചാലയത്തില്‍ വച്ച് ഗര്‍ഭിണിയായ മകള്‍ ശില്പയെ ഗന്തി അരിവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസില്‍ സെഷന്‍സ് കോടതി ഗന്തിയെ വെറുതെവിട്ടു. ഏക സാക്ഷിയായ ശില്പയുടെ അമ്മായിയമ്മയുടെ മൊഴി വിശ്വാസത്തിലെടുക്കാതെയാണ് കോടതി പ്രതിയെ വെറുതെവിട്ടത്.
എന്നാല്‍ ഹൈക്കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ട് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ പ്രതിനല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജീവപര്യന്തം വിധിച്ചത്.
















