ന്യൂദല്‍ഹി: കോടതിയലക്ഷ്യ നടപടി നേരിടുന്ന മുന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് താക്കൂര്‍ സുപ്രീം കോടതിയില്‍ നിരുപാധിക മാപ്പ് അപേക്ഷ നല്‍കി.
തെറ്റായ സത്യവാങ്ങ്മൂലം നല്‍കിയതിനാണ് അനുരാഗ് താക്കൂറിനെതിരേ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.
തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് കോടതിയില്‍ സന്നിഹിതനായിരുന്ന താക്കൂര്‍ പറഞ്ഞു. തന്റെ നടപടികള്‍ കോടതിയലക്ഷ്യത്തിലേക്ക് നീങ്ങാനുണ്ടായ സഹാചര്യങ്ങള്‍ വ്യക്തമാക്കി താക്കൂര്‍ സത്യവാങ്ങ്മൂലവും നല്‍കി.
താക്കൂര്‍ നിരുപാധിക മാപ്പ് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അനുരാഗ് താക്കൂറിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എസ്. പട്‌വാലിയ ജസ്റ്റീസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ചിന് മുന്നില്‍ വ്യക്തമാക്കി.
















