കല്‍പ്പറ്റ: കല്‍പ്പറ്റക്കു സമീപമുള്ള ഒരു സ്‌കൂളിലെ ഏഴു വിദ്യാര്‍ഥിനികളെ ഏതാനും യുവാക്കള്‍ പ്രലോഭിപ്പിച്ച് വരുതിയിലാക്കി ഉപദ്രവിച്ചു. കല്‍പ്പറ്റ പോലീസ് അന്വേഷണം തുടങ്ങി. ഏതാനും പ്രതികള്‍ പോലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന.
അനാഥാലയം നടത്തുന്ന സ്ഥാപനത്തിന്റെ കീഴില്‍ വരുന്ന സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ലൈംഗീകാതിക്രമമുണ്ടായത്. സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്ററുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്.
വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. പ്ലസ്ടു ബ്ലോക്കിന് സമീപം കട നടത്തുന്ന ആളുകള്‍ വിദ്യാര്‍ഥിനികളെ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് കടയ്‌ക്കുള്ളിലേക്ക് വിളിച്ചു വരുത്തി അശ്‌ളീല ചിത്രം കാട്ടി ഉപദ്രവിച്ചുവെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
കേസിന്റെ തെളിവിനായി കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് പോലീസ് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
















