കോഴിക്കോട്: പി. കുമാരന്‍ നായരുടെ വിയോഗത്തിലൂടെ ആദര്‍ശവാനായ സ്വയംസേവകനെയാണ് നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കേരള പ്രാന്തം രൂപീകരിക്കുന്നതിന് മുമ്പ് കേരളത്തെ പ്രതിനിധീകരിച്ച് നാഗപ്പൂരില്‍ സംഘശിക്ഷാ വര്‍ഗില്‍ പങ്കെടുക്കുകയും ആദ്യ പ്രചാരകനാവുകയും ചെയ്തു.
പ്രചാരക സ്ഥാനത്തുനിന്ന് മാറിയതിന് ശേഷവും ജീവിതാവസാനം വരെ സംഘനിഷ്ഠ പാലിച്ച് മാതൃകയായി. പ്രായാധിക്യത്താല്‍ വിശ്രമ ജീവിതം നയിക്കുമ്പോഴും സംഘ കാര്യത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്വേഷണം. ദത്തോപാന്ത് ഠേംഗ്ഡിയുടെ മാര്‍ഗ ദര്‍ശനം ലഭിച്ച ഇദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത് അനുകരണീയമായ മാതൃകയാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു-അദ്ദേഹം പറഞ്ഞു.
















