കൊച്ചി: റോട്ടറി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണ്‍ നാലില്‍ (ഐഎഫ്‌സിആര്‍ – ആര്‍പിഎല്‍ 2016-17) കൊച്ചിന്‍ റൈഡേഴ്‌സ് ജേതാക്കളായി. തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സ്പാര്‍ട്ടന്‍സ് ടീമിനെ ആറു വിക്കറ്റുകള്‍ക്കാണു കൊച്ചിന്‍ റൈഡേഴ്‌സ് തോല്‍പ്പിച്ചത്.
ജേതാക്കള്‍ക്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഗവര്‍ണര്‍ ഡോ. പ്രകാശ് ചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ ഗവര്‍ണര്‍ ഡോ. അജയ്‌കുമാര്‍, ഐഎഫ്‌സിആര്‍ ഇന്ത്യ സെക്രട്ടറി റെജി ചാക്കോ, ആര്‍പിഎല്‍ കമ്മിഷണര്‍ രാജീവ് നായര്‍, ആര്‍പിഎല്‍ ചെയര്‍മാന്‍ സതീഷ് വാരിയര്‍, വൈസ് ചെയര്‍മാന്‍ മോഹന്‍ രാമചന്ദ്രന്‍, ഐഎഫ്‌സിആര്‍ ഡിസ്ട്രിക്റ്റ് 3201 സെക്രട്ടറി ഡോ. അരുണ്‍ ബാബു, ട്രഷറര്‍ റെജി രാമന്‍ എന്നിവര്‍ സംബന്ധിച്ചു. റോട്ടറി ഡിസ്ട്രിക്റ്റ് 3201 ജനറല്‍ സെക്രട്ടറി മാത്യു വര്‍ഗീസാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്.
















