Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധനികനാകുന്നത് തെറ്റല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:56 pm IST
inSamskriti

ധനമാണ് എല്ലാ ദോഷാനുഭവങ്ങളുടെയും മൂലകാരണം എന്നൊരു ധാരണ എങ്ങനെയോ പരന്നിട്ടുണ്ട്. അത് ശരിയല്ലെന്ന് അനാദിയായ ഹിന്ദുദര്‍ശനം പറയുന്നു. ആദ്ധ്യാത്മികപുരോഗതിക്ക് സഹായകം കൂടിയാണ് ധനം എന്നാണ് ശാസ്ത്രം. ധനവാനാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ സ്വാര്‍ത്ഥിയാകരുത്.

ഒരു സദ്‌ സംരംഭത്തില്‍നിന്നു സമൂഹത്തിലേക്ക് നന്മകള്‍ പ്രസരിക്കുന്നു. സ്ഥാപനത്തില്‍നിന്നുള്ള നന്മകള്‍ ആ സ്ഥാപനത്തിന്റെ സ്വന്തം താല്‍പര്യങ്ങളെയും അതിക്രമിച്ചു സമൂഹത്തിന് മുഴുവന്‍ പ്രയോജനപ്പെടുന്നു. ഇക്കാര്യം ഋഷീശ്വരന്മാര്‍ പണ്ടേ മനസ്സിലാക്കിയിരുന്നു.

മറ്റുള്ളവര്‍ക്കും ലഭിക്കാവുന്ന ധനം തന്റേതു മാത്രമാക്കുകയല്ല ആദര്‍ശ സംരഭകര്‍-വ്യാപാരി വ്യവസായിമാരും മറ്റും ചെയ്യുന്നത്; മറിച്ച്, തന്റെ സ്ഥാപനത്തിന്റെ ബുദ്ധിപൂര്‍വവും സമയോചിതവുമായ പ്രവര്‍ത്തനത്തിലൂടെ ഐശ്വര്യപൂര്‍ണവും സുദൃഢവുമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നത്. അവര്‍ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നു. രാജ്യത്തിനുള്ളില്‍ അലഭ്യമായ വസ്തുക്കള്‍ ഇവിടേക്കെത്താന്‍ വഴിയൊരുക്കുന്നു. അത്യാവശ്യം നേരിടുമ്പോള്‍ ധനവായ്‌പകള്‍ ലഭ്യമാക്കുന്നു. സമയോചിത സഹായങ്ങള്‍കൊണ്ട് വന്‍ വിപത്തുകള്‍ ഒഴിവാക്കുന്നു. മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാതെ ശരിയായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന ധനം സമൂഹത്തില്‍ സന്തുഷ്ടിയും നന്മയും നിലനിര്‍ത്തുമെന്ന് ‘തിരുക്കുറള്‍’ ഉപദേശിക്കുന്നു.

സത്യസന്ധത നല്ല നയം

ധനസമ്പാദനത്തിന്റെ പ്രധാന ഉപായമായ വ്യാപാരത്തോടുള്ള സമീപനത്തിലും ഹിന്ദുക്കള്‍ കര്‍മ്മനിയമത്തെ വിശ്വസിച്ച് അംഗീകരിക്കുന്നു. അന്യര്‍ക്ക് കഷ്ടതയുണ്ടാക്കിയും മറ്റുള്ളവരെ ചതിച്ചുമൊക്കെ ഉണ്ടാക്കുന്ന ധനം തന്റെ കുടുംബത്തിനോ രാജ്യത്തിനോ ഉപകരിക്കില്ലെന്ന് നമുക്കറിയാം. ഏത് ഇടപാടുകള്‍ക്കും മൂകസാക്ഷിയും ആധാരതത്ത്വവുമായി കര്‍മ്മനിയമം വര്‍ത്തിക്കുന്നു. ‘കബളിപ്പിക്കുക; നീയും കബളിപ്പിക്കപ്പെടും. സഹായിക്കുക; എല്ലാ സഹായങ്ങളും നിന്നെ തേടിയെത്തും.’ ഈ തത്ത്വങ്ങളാണ് നമ്മുടെ വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്.

പ്രാചീന നിയമഗ്രന്ഥങ്ങളില്‍ വ്യാപാരികള്‍ നടത്തുന്ന നിസ്സാരമായ വിശ്വാസവഞ്ചനയെപ്പോലും അപലപിക്കുകയും ഉപഭോക്താക്കളെയോ ഭരണാധികാരിയെയോ വഞ്ചിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ചില വ്യാപാരികള്‍ പിന്തുടരുന്ന സത്യാസത്യങ്ങളെക്കുറിച്ച് മനു, ധര്‍മശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

‘കാപട്യത്തിലൂടെ ആര്‍ജ്ജിക്കുന്ന സ്വത്ത് ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതുപോലെ തോന്നിക്കുമെങ്കിലും അത് സര്‍വനാശത്തിന് വഴിയൊരുക്കും എന്ന് ‘തിരുക്കുറള്‍’ ഉപദേശിക്കുന്നു. അതുകൊണ്ട് ഹിന്ദുവ്യാപാരികള്‍ ധനാര്‍ജ്ജനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അതി സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. നമുക്ക്, മാര്‍ഗ്ഗം ലക്ഷ്യത്തെക്കാള്‍ പ്രധാനമാണ്.

ജീവിതം മുഴുവന്‍ ഏകനിഷ്ഠംഹിന്ദുവ്യാപാരികളെ സംബന്ധിച്ചിടത്തോളം ബിസിനസ്സു ജീവിതവും സാധനാജീവിതവും രണ്ടല്ല. ഒരു വസ്ത്രത്തിന്റെ ഊടുംപാവുംപോലെയാണ് നമുക്ക് ഈ രണ്ടു ജീവിതങ്ങളും. തന്റെ ഗൃഹത്തില്‍ വന്നു കയറുന്ന അതിഥിയില്‍ ഈശ്വരനെ ദര്‍ശിക്കുന്നതുപോലെ സ്വന്തം കടയില്‍വന്നു കയറുന്ന ഉപഭോക്താവിലും നമ്മള്‍ ഈശ്വരനെ ദര്‍ശിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളെയൊന്നും സാധനയില്‍നിന്ന് വേര്‍പെടുത്തുവാന്‍ കഴിയുകയില്ല. ഹിന്ദുവ്യാപാരികള്‍ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ വ്യാപാരക്രിയയ്‌ക്ക് ദിവ്യത്വം നല്‍കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

ഹിന്ദുവ്യാപാരികള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ദൈനംദിന അനുഷ്ഠാനങ്ങള്‍ വളരെ നിര്‍ണായകങ്ങളാണ്. സൂര്യോദയത്തിന് മണിക്കൂര്‍ മുന്‍പേ ഉണര്‍ന്നെഴുന്നേല്‍ക്കല്‍, മതപരമായ യോഗാനുഷ്ഠാനങ്ങള്‍ നടത്തല്‍, ധ്യാനം, ശ്വാസോച്ഛ്വാസ നിയന്ത്രണം ഇവയെല്ലാം സാധാരണയായി നാം പാലിക്കുന്ന അനുഷ്ഠാനങ്ങളാണ്.

ഇങ്ങനെ മനസ്സ് ശാന്തമാക്കുന്നതിനും പിരിമുറുക്കം കുറയ്‌ക്കുന്നതിനും ഉതകുന്ന ആചരണങ്ങള്‍, പ്രക്ഷുബ്ധവും പിരിമുറുക്കം ഉളവാക്കുന്നവയുമായ അന്തരീക്ഷത്തെ അഭിമുഖീകരിക്കേണ്ട അവസരങ്ങളില്‍ വ്യാപാരികള്‍ക്ക് വളരെ പ്രയോജനപ്രദങ്ങളാണ്. ഇവ മനഃസാന്നിദ്ധ്യം നിലനിര്‍ത്താനും പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

ഇങ്ങനെയുള്ള യോഗാനുഷ്ഠാനങ്ങള്‍ മനക്കരുത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും നല്‍കുന്നു. അവ തന്നില്‍ അന്തര്‍ലീനമായ സൃഷ്ടിപരമായ ആശയങ്ങളെ പുറത്തുകൊണ്ടുവരുന്നതിനും തദ്വാരാ, വ്യാപാരത്തിന്റെ അഭിവൃദ്ധിക്കും സഹായകമാവുന്നു.

ഹിന്ദുവ്യാപാരികള്‍ അലൗകികമായ ഉപായങ്ങളെയും ആശ്രയിക്കാറുണ്ട്. അവയിലൊന്നാണ് ഈശ്വരോപാസന. ഗണപതി ഭഗവാന്‍, ലക്ഷ്മീഭഗവതി, ബാലാജിഭഗവാന്‍ (വിഷ്ണു) ഇവരെല്ലാം ധനാഗമനത്തിന് ഉപാസിക്കപ്പെടുന്നു. വ്യാപാരികള്‍ ‘ദീപാവലി’ക്കു നാണയക്കൂമ്പാരങ്ങള്‍ ഉണ്ടാക്കി ലക്ഷ്മീദേവിയെ മന്ത്രോച്ചാരണങ്ങളാലും പൂജകളാലും ആരാധിക്കുന്നു.

ഒട്ടുമിക്ക വ്യാപാരികളും അല്‍പ്പമായോ പൂര്‍ണമായോ ജ്യോതിഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ദിവസവും സമയവും നിശ്ചയിക്കല്‍, ഗ്രഹങ്ങളുടെ സ്വാധീനംകൊണ്ട് ഉണ്ടാവുന്ന ദശാപഹാരങ്ങള്‍ പരിശോധിച്ചു ഭൗതികപുരോഗതിക്കുള്ള അനുകൂല സമയം കണ്ടുപിടിക്കല്‍ ഇവയെല്ലാം ജ്യോതിഷത്തിന്റെ സഹായത്തോടെ നടത്തപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.