ചെന്നൈ: മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഒ. പനീര്‍ശെല്‍വവും അനുയായികളും നിരാഹാര സമരം നടത്തി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജില്ലാ ആസ്ഥാനങ്ങളിലായിരുന്നു നിരാഹാരം. രാവിലെ ഒമ്പതിന് തുടങ്ങിയ സമരം വൈകിട്ട് അഞ്ചിന് അവസാനിച്ചു.
പനീര്‍ശെല്‍വം ഗ്രൂപ്പില്‍പ്പെട്ട നിയമസഭാംഗങ്ങള്‍ സമരത്തില്‍ പങ്കെടുത്തു. 75 ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മരിച്ചത്. കാവല്‍ ഭരണത്തിലിരുന്നപ്പോള്‍ തന്നെ പനീര്‍ശെല്‍വം മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാര്‍ച്ച് ആറിന് ആശുപത്രി പുറത്ത് വിട്ടരേഖകളില്‍ ജയലളിതയ്‌ക്ക് മികച്ച ചികിത്സ നല്‍കിയിരുന്നുവെന്നാണ് അവകാശവാദം.
















