ന്യൂദല്‍ഹി/ജയ്‌പൂര്‍: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ അടക്കം ഏഴു പേരെ വിട്ടു. മൂന്നുപേരെ ജയ്‌പൂര്‍ എന്‍ഐഎ പ്രത്യേക കോടതി ശിക്ഷിച്ചു. 2007 ഒക്ടോബര്‍ 11ന് ദര്‍ഗയിലെ സ്‌ഫോടനക്കേസിലാണ് വിധി. പ്രധാനപ്രതി സുനില്‍ ജോഷി 2007 ല്‍ മരിച്ചു. പ്രതികളായി എന്‍ഐഎ കണ്ടെത്തിയ സന്ദീപ് ഡാംഗെ, രാമചന്ദ്ര, സുരേഷ് നായര്‍ എന്നിവര്‍ ഒളിവിലാണ്.
രാജസ്ഥാന്‍ എടിഎസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. കേസില്‍ 149 സാക്ഷികളെയും 451 രേഖകളും കോടതി പരിഗണിച്ചു. കേസിലെ മുഖ്യ ആസൂത്രകനാണ് സ്വാമി അസീമാനന്ദ എന്നാണ് എന്‍ഐഎ ആരോപിച്ചിരുന്നത്. എന്നാല്‍, തെളിയിക്കാനായില്ല.
















