മുംബൈ: മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി ശിവസേനയിലെ വിശ്വനാഥ് മഹാദേശ്വര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണയോടെയാണ് ശിവസേനക്ക് മേയര്‍ സ്ഥാനം ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ 227 സീറ്റില്‍ ശിവസേനക്ക് 84, ബിജെപിക്ക് 82 സീറ്റുകളാണ് ലഭിച്ചത്.
മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വിത്തല്‍ ലോക്കര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മഹാദേശ്വറിന് 171 വോട്ടുകള്‍ ലഭിച്ചു. 227ല്‍ 218 പേര്‍ വോട്ടിങ്ങില്‍ പങ്കെടുത്തു. എംഎന്‍എസിന്റെ ഏഴു പേര്‍ അംഗങ്ങള്‍ വിട്ട് നിന്നു. സര്‍ക്കാരുമായി വികസന കാര്യങ്ങള്‍ക്കായി ഒരു കോഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ച് മുന്നോട്ട് പോകുന്നതിലായിരിക്കും മുന്‍ഗണനയെന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മഹാദേശ്വര്‍ പറഞ്ഞു.
















