ന്യൂദല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രൊഫ. സായ്ബാബ ഇന്ത്യന്‍ ഭീകരരെ വിദേശ ഭീകര പ്രസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നെന്ന് കേസ് അന്വേഷിച്ച പോലീസ് സംഘം. ദല്‍ഹി സര്‍വകലാശാലയിലെ റാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറും വികലാംഗനുമായ സായ്ബാബയെ കഴിഞ്ഞദിവസമാണ് കോടതി ശിക്ഷിച്ചത്.
ആന്ധ്രക്കാരനായ സായ്ബാബയുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ അംബജമധ് വനമേലയില്‍ നിന്ന് നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്തുതന്നെ മാവോയിസ്റ്റ് ഭീകരരുമായി ബന്ധപ്പെട്ടു. പോലീസിനെതിരായ പല ആക്രമണങ്ങള്‍ക്കും പിന്നിലും ഇയാള്‍ ആയിരുന്നു.
രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനെതിരേ പോരാടാന്‍ യുവാക്കളെ സംഘടിപ്പിച്ചതും ഇയാള്‍ തന്നെ. ഓള്‍ ഇന്ത്യാ പീപ്പിള്‍സ് റപ്രസെന്റേഷന്‍ ഫോറം എന്ന സംഘടന 1994 രൂപീകരിച്ചു.1996 വരെ അതിന്റെ സെക്രട്ടറിയായിരുന്നു. ഈക്കാലയളവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഒട്ടെറെ തവണ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര സര്‍ക്കാര്‍ നിരോധിച്ച റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയില്‍ 2005ല്‍ ചേര്‍ന്നു. മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി മെമ്പറായിരുന്ന അനുരാധ ദന്തെയുടെ പേരിലുള്ള സംഘടനയുണ്ടാക്കിയതോടെയാണ് സായ്ബാബ ശ്രദ്ധിക്കപ്പെട്ടത്.
2013ലെ പാര്‍ലന്റെ് ആക്രമണത്തിനുശേഷം രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുളള സംഘടനയുണ്ടാക്കി. ഈ കാലയളവില്‍ ഇംഗ്ലണ്ട്, ഹോളണ്ട്, ജര്‍മനി, ബ്രസീല്‍, അമേരിക്ക, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ ഭീകരരെ ഇന്ത്യയിലെ ഭീകരരുമായി ബന്ധിപ്പിച്ചു. ജര്‍മനിയില്‍ ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് ആന്‍ഡ് ലെനിനിസ്റ്റ് സംഘനയുടെ യോഗത്തില്‍ സായ്ബാബ പങ്കെടുത്തു.
മാവോയിസ്റ്റ് സംഘടനയുണ്ടാക്കി ചത്തീസ്ഗഢിലേയും മഹാരാഷ്‌ട്രയിലേയും ഉഗ്ര തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചതിന് മഹാരാഷ്‌ട്ര പോലീസ് 2014 മെയ് ഒന്‍പതിന് അറസ്റ്റ് ചെയ്തു. 14 മാസം നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ക്കിടന്ന സായ്ബാബയ്‌ക്ക് 2015 ജൂലൈയില്‍ മുംബൈ ഹൈക്കോടതി മൂന്ന് മാസം ജാമ്യം അനുവദിച്ചു. ചികിത്സ തേടുന്നതിനായിരുന്നു ഇത്. 2015 ഡിസംബറില്‍ ജാമ്യം റദ്ദാക്കി. 2016 ല്‍ വീണ്ടും ദല്‍ഹിയിലെത്തി.
















