ന്യൂദൽഹി: സംഘർഷഭരിതമായ കശ്മീർ താഴ്‌വരയിലെ മിടുക്കരായ കുട്ടികൾക്ക് രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഐടിയിൽ പ്രവേശനം. കരസേനയുടെ പരിശീലന മികവിലാണ് കശ്മീരിലെ അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് വിദ്യാര്‍ഥികള്‍ ഐഐടി, എന്‍ഐടി എന്നിവടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ(ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍) പാസ്സായത്.
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ കശ്മീരിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് കശ്മീര്‍ സൂപ്പര്‍ 40 എന്ന പേരിൽ അഖിലേന്ത്യ എൻജിനീയറിംഗ് പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ പരിശീലനം നൽകി വരുന്നു. നേരത്തെ 28 പേർ സൈന്യത്തിന്റെ ശിക്ഷണത്തിൽ ഐഐടിയിലേക്ക് പ്രവേശനം നേടിയിരുന്നു.
യുവജനങ്ങളെ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലേക്കുള്ള പ്രവേശനത്തിന് സഹായിക്കുന്ന പദ്ധതിയാണ് സേന തുടങ്ങി വെച്ച കശ്മീര്‍ സൂപ്പര്‍ 40 സംരംഭം.
















