Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ചില്‍ ആരൊക്കെ? മഹാവിജയം പ്രതീക്ഷിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:18 am IST
in India

ന്യൂദല്‍ഹി: അഞ്ചില്‍ ആരൊക്കെയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യുപിയിലെയും മണിപ്പൂരിലെയും അവസാനഘട്ട വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായതോടെ ഇനി ഫലത്തിനായുള്ള കാത്തിരിപ്പ്.

രണ്ട് മാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമൊടുവില്‍ ശനിയാഴ്ച ജനവിധി വ്യക്തമാകാനിരിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. നാല് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഭരണത്തിലെത്തുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെടുന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷ. അകാലിദള്‍-ബിജെപി സഖ്യം ഭരണത്തിലുള്ള പഞ്ചാബില്‍ വലിയ പ്രതീക്ഷ പാര്‍ട്ടി പുലര്‍ത്തുന്നില്ല. ഉത്തരാഖണ്ഡിലും മണിപ്പൂരിലും കോണ്‍ഗ്രസും ഗോവയില്‍ ബിജെപിയും യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയുമാണ് ഭരണകക്ഷികള്‍.

ഉത്തര്‍പ്രദേശാണ് രാജ്യം ഉറ്റുനോക്കുന്ന ജനവിധി. ഇവിടെ ബിജെപി മുന്നേറ്റം തടയാന്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. എസ്പിയുടെയും ബിഎസ്പിയുടെയും ജാതി, മുസ്ലിം പ്രീണന രാഷ്‌ട്രീയത്തെ മോദിയെ മുന്‍നിര്‍ത്തി നേരിട്ട ബിജെപി അവസാന ദിവസം വരെ മുന്നിലെത്തി. വാരാണസിയിലെ ‘മോദി ഷോ’ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം നേടിക്കൊടുത്തു. കടുത്ത ബിജെപി വിരുദ്ധരായ മാധ്യമപ്രവര്‍ത്തകര്‍ പോലും ബിജെപി യുപിയില്‍ ഭരണത്തിലെത്തുമെന്ന് പ്രവചിച്ച് തുടങ്ങി. മോദിയില്ലായിരുന്നെങ്കില്‍ ബിജെപിയെ തൂത്തെറിഞ്ഞേനെയെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയും ബിജെപി നേട്ടമുണ്ടാക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

വികസനവും അഴിമതിയുമാണ് ബിജെപി പ്രചാരണ ആയുധമാക്കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും മണിപ്പൂരിലും അഴിമതിക്കെതിരെ ശക്തമായ ജനവികാരമുണ്ട്. വൈകാരിക രാഷ്‌ട്രീയമുയര്‍ത്തിയാണ് മണിപ്പൂരില്‍ കോണ്‍ഗ്രസ് ബിജെപിയുടെ വികസന രാഷ്‌ട്രീയത്തെ നേരിട്ടത്. ഒന്നര വര്‍ഷം മുന്‍പത്തെ നാഗാ സമാധാന കരാര്‍ ഉയര്‍ത്തിക്കാട്ടി വിഭാഗീയ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിയത്. മണിപ്പൂരിനെ നാഗാ ഗോത്രവിഭാഗം അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രചരിപ്പിച്ച് മൈതേയ് വിഭാഗത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. മോദിയും വിവിധ കേന്ദ്രമന്ത്രിമാരും ഇതിന് വ്യക്തമായ മറുപടി നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനത്തിലൂന്നിയായിരുന്നു ഗോവയില്‍ പ്രചാരണം.

നോട്ട് റദ്ദാക്കലിനെതിരായ വിധിയെഴുത്താകുമെന്ന് തുടക്കത്തില്‍ പ്രചരിപ്പിച്ച പ്രതിപക്ഷം പിന്നീട് വിഷയം ഉപേക്ഷിക്കുന്നതാണ് കണ്ടത്. നോട്ട് റദ്ദാക്കലിന് ശേഷം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തുടര്‍ച്ചയായി ജയിച്ചതും കള്ളപ്പണത്തിനെതിരായ പോരാട്ടത്തോട് ജനങ്ങള്‍ ചേര്‍ന്നുനിന്നതും പിന്‍വലിയാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചു. രാംജാസ് കോളേജില്‍ അസ്വസ്ഥകളുണ്ടാക്കി ഇടത്-മുസ്ലിം വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വികാരമുണ്ടാക്കാന്‍ ഇതിനിടെ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അവരോധിക്കപ്പെടാനിരിക്കുന്ന രാഹുല്‍ മണ്ടത്തരം നിറഞ്ഞ പ്രസംഗങ്ങളിലൂടെ രാഷ്‌ട്രീയ നേതാവിനുള്ള പക്വത കൈവരിച്ചിട്ടില്ലെന്ന് വീണ്ടും. തെളിയിച്ചു. അഖിലേഷിന്റെ കീഴിലൊതുങ്ങേണ്ടതിന്റെ നാണക്കേടും കോണ്‍ഗ്രസ്സിനുണ്ടായി. കോണ്‍ഗ്രസ് മുക്ത ഭാരതം, ദേശീയ പാര്‍ട്ടിയെന്ന കേജ്‌രിവാളിന്റെ മോഹം, ബിജെപിയുടെ അശ്വമേധം എന്നിവക്കുള്ള മറുപടികളാകും ശനിയാഴ്ചത്തെ ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.