ന്യൂദൽഹി: ഭീകരസംഘടനയായ ഐഎസ് അംഗങ്ങൾ ദൽഹിയിലെത്തിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ദല്‍ഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ലക്നൗവിൽ പോലീസുമായി ഏറ്റുമുട്ടൽ നടത്തിയ രണ്ട് ഭീകരരാണ് ഇപ്പോൾ ദൽഹിയിലെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പാർലമെന്റ് പരിസരത്തെ സുരക്ഷയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ഐഎസ് ഭീകരർ ചില വൻകിട ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ദൽഹിയിൽ ആക്രമണം നടത്താൻ ഇവർ ശ്രമിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
നേരത്തെ ലക്നൗവിൽ ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന സെയ്ഫുല്ല എന്ന ഭീകരനെ 12 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു.
















