വംശീയാക്രമണത്തില്‍ ഇന്ത്യന്‍ എൻജിനീയർ ശ്രീനിവാസ് കുച്ചിബോട്‌ല
കൊല്ലപ്പെട്ട വാര്‍ത്തയെ ലോകം ഞെട്ടലോടെയാണ് എതിരേറ്റത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും മരണവാര്‍ത്തയോട് പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ല അദ്ദേഹത്തിന്റെ ഭാര്യ സുനയന ദുമാലയ്‌ക്ക്. ഓരോ ആഘോഷങ്ങളും ശ്രീനിവാസനൊപ്പം പങ്ക് ചേര്‍ന്നിരുന്ന സുനയനയ്‌ക്ക് ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ അൻപത്തിമൂന്നാമത്തെ ജന്മദിനം ഒറ്റൊയ്‌ക്ക് ആഘോഷിക്കേണ്ടി വന്നതിനെ കുറിച്ച് സുനയന ഫേസ്ബുക്കിലിട്ട പോസ്റ്റ് ആരുടെയും കണ്ണു നനയ്‌ക്കും.
‘നിനക്ക് സ്‌നേഹത്തോടെ ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു. ഒന്നും അറിയാത്ത ഒരു ലോകത്താണ് നീ എന്ന് എനിക്കറിയാം. നി്‌നക്ക് ജന്മദിനാശംസകള്‍ നേരുമ്പോള്‍ കാണുന്നവര്‍ക്ക് ഇത് വിചിത്രമായി തോന്നാം. പക്ഷെ നിങ്ങള്‍ ഇപ്പോള്‍ പുതിയൊരുവാസസ്ഥലത്താണ്, അവിടെ നിങ്ങളെ ആശംസിക്കാനും രസകരമായി ആഘോഷിക്കാനും ഒരുപാട് പേര്‍ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു.
ജന്മദിനാശംസകള്‍ക്ക് താഴെ മറ്റൊരു പോസറ്റും സുനയാന ഇട്ടിടുണ്ട്. അമേരിക്കന്‍ സര്‍ക്കാരിനോടാണ് ആ ചോദ്യം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ അമേരിക്കയില്‍ കുറ്റകൃത്യങ്ങള്‍ പെരുകുമ്പോള്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും സുനയന ചോദിക്കുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പേരെടുത്ത് പരാമര്‍ശിക്കാതെയാണ് സുനയന ഇങ്ങനെ ചോദിക്കുന്നത്.
കന്‍സസ് സിറ്റിയിലെ തിരക്കേറിയ ബാറില്‍ വച്ച് ‘എന്റെ രാജ്യത്തുനിന്നു പുറത്തു പോകൂ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് യുഎസ് നാവികസേനയില്‍ നിന്നു വിരമിച്ച ആദം പുരിന്റോണ്‍ ഇന്ത്യക്കാരായ യുവാക്കള്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ ശ്രീനിവാസ് കുച്ചിബോട്‌ലയെന്ന ഹൈദരാബാദ് സ്വദേശി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തന്‍ അലോക് മദസാനിക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
















