ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്‍ (ഐഎസ്) സൈഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന പിതാവ് സര്‍താജിന്റെ നിലപാട് അഭിനന്ദര്‍ഹനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്.
സര്‍താജിന്റെ നിലപാടില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നതായി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു. രാജ്യം മുഴുവന്‍ അദ്ദേഹത്തെയോര്‍ത്ത് അഭിമാനിക്കുന്നു സിങ് പറഞ്ഞു. ലക്‌നൗവില്‍ സെയ്ഫുല്ലയും സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഐഎസ് സ്വാധീനത്തെക്കുറിച്ചും സഭയില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.
രാജ്യദ്രോഹിയായ ഒരാളുടെ മൃതദേഹം ഏറ്റുവാങ്ങുന്നത് രാജ്യത്തിന്റെ താല്‍പര്യമല്ല. ഒരു കാരണവശാലും സൈഫുല്ലയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നായിരുന്നു സര്‍താജിന്റെ നിലപാട്.
ജോലിക്ക് പോകാത്തതിനെ തുടര്‍ന്ന് രണ്ടരമാസം മുന്‍പ് സൈഫുല്ലയെ തല്ലിയിരുന്നു. ഇതിനു പിന്നാലെ, അവന്‍ വീടു വിട്ട് പോയി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സൗദിയിലേക്ക് പോകുന്നുവെന്നാണ് കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചു പറഞ്ഞത് പിതാവ് പറഞ്ഞു.
മധ്യപ്രദേശിലെ ഷാജാപ്പൂരില്‍ ഭോപ്പാല്‍-ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിന്‍ സ്‌ഫോടനത്തെ കുറിച്ചും ലക്‌നൗ ഏറ്റുമുട്ടലിനെ കുറിച്ചും എന്‍ഐഎ അന്വേഷിക്കുമെന്നും രജ്‌നാഥ് സിങ് അറിയിച്ചു.
















