കൊച്ചി: കൂത്താട്ടുകുളത്ത് ആധുനിക മാംസ സംസ്‌കരണപ്ലാന്റ് 31ന് കമ്മീഷന്‍ ചെയ്യുമെന്ന് മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) ചെയര്‍മാന്‍ അഡ്വ. ടി.ആര്‍. രമേശ്കുമാര്‍ അറിയിച്ചു. 31 കോടി രൂപ ചെലവിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം. ദിവസം 200 മാടുകളെ കശാപ്പു ചെയ്യാനുള്ള സൗകര്യമുണ്ട്.
എസ്‌സി/എസ്ടി ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് മീറ്റ് ഷോപ്പുകള്‍ തുടങ്ങുന്നതിനുള്ള പദ്ധതിക്കും തുടക്കമായിട്ടുണ്ട്. ഇതിന് പുറമേ മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യയുടെ നേരിട്ടുള്ള വിപണനകേന്ദ്രം എറണാകുളം ചെട്ടിച്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വിവിധതരം സോസേജുകള്‍, ബേക്കണ്‍, കട്ലറ്റ്, അച്ചാറുകള്‍ എന്നിങ്ങനെ 36 ഉല്പന്നങ്ങള്‍ വിപണന കേന്ദ്രത്തില്‍ ലഭ്യമാണ്. എംപിഐ എം.ഡി. ഡോ. ബിജുലാല്‍, സജി ഈശോ, എ.എല്‍. മനു, ആല്‍ബിന്‍. സി. ജോണ്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















