തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദഊട്ടിന് ആവശ്യമായ വെള്ളമെടുക്കുന്നത് തടസപ്പെടില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഒരു വിഭാഗം നാട്ടുകാരെ രാഷ്‌ട്രീയ താത്പര്യത്തോടെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതാണ് സംഭവങ്ങള്‍ക്കു കാരണം. ക്ഷേത്രാവശ്യത്തിന് സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് വെള്ളം ശേഖരിക്കുന്നത് കോണ്‍ഗ്രസ്, മുസ്ലിംലീഗ് പ്രതിനിധികളായ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് തടഞ്ഞത്.
പ്രസാദഊട്ടിന് തടസവുമുണ്ടാകാതിരിക്കാന്‍ ബദല്‍മാര്‍ഗം സ്വീകരിച്ചു. തഹസില്‍ദാര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവര്‍ ജലസ്രോതസുള്ള ഭൂമി ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു.
















