തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് രാജിയ്‌ക്ക് പിന്നിലെന്നും. രാജിക്കത്ത് ഹൈക്കമാന്‍ഡിന് ഇന്ന് തന്നെ കൈമാറുമെന്നും സുധീരന്‍ പറഞ്ഞു.
തന്റെ രാജിക്ക് പിന്നീല്‍ രാഷ്‌ട്രീയകാരണങ്ങള്‍ ഒന്നും തന്നെയില്ലെന്നും സ്ഥാനത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒഴിയുക എന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
വേണമെങ്കില്‍ തനിക്ക് അധ്യക്ഷ പദവിയില്‍ നിന്നും അവധിയെടുത്ത് മാറിനില്‍ക്കാം. പക്ഷേ, അതു ശരിയായ നടപടിയായി തോന്നാത്തതുകൊണ്ടാണ് രാജിയെന്നും അദ്ദേഹം വിശദീകരിച്ചു.
രാജിക്കാര്യം താന്‍ ആരുമായും ആലോചിച്ചിട്ടില്ല. ആലോചിച്ചാല്‍ ഒരുപാട് തടസങ്ങളുണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് ഇതിനുള്ള സ്വാതന്ത്ര്യം താന്‍ സ്വീകരിക്കുകയായിരുന്നു. തന്റെ പ്രവര്‍ത്തനകാലത്ത് ഒപ്പം നിന്ന എല്ലാ നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി അറിയിക്കുന്നുവെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
















