Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്താനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 05:09 am IST
in Kerala

കോഴഞ്ചേരി: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. പല ദൃശ്യങ്ങളിലും ഇവര്‍ വേഷം മാറിമാറിയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

അതിനിടെ ഇവരോട് സാമ്യമുള്ള ഒരു സ്ത്രീയെ കുലശേഖരപതി പ്രദേശത്ത് കണ്ടെത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതിനെ തുടര്‍ന്ന് കണ്ണങ്കര, കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളില്‍ നാട്ടുകാര്‍ വ്യാപകമായ തിരച്ചില്‍ നടത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് ഊടുവഴികളും ആളൊഴിഞ്ഞ വീടുകളും പുരയിടങ്ങളും അരിച്ചുപെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല.

റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജി-അനിത ദമ്പതികളുടെ 4 ദിവസം പ്രായമായ മകനെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും അജ്ഞാത തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ 11.10 നാണ് സംഭവം. പത്തനാപുരം ബഥേല്‍ സഭയുടെ പാസ്റ്ററാണ് സജി. ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഓട്ടോറിക്ഷയിലാണ് കുട്ടിയെ കടത്തിയതെന്ന് കരുതുന്നു. കൈക്കുഞ്ഞുമായി ഒരു ഓട്ടോറിക്ഷ പകല്‍ 11.15 ന് ആശുപത്രി കവാടം കടന്നതായി സി സി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കഴിഞ്ഞ 5ന് രാവിലെ 8.50 നാണ് റാന്നി സ്വദേശിനി അനിത (29) ആണ്‍ കുഞ്ഞിന് ജില്ലാ ആശുപത്രിയില്‍ ജന്മം നല്‍കിയത്. സജി-അനിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. ആദ്യത്തെ കുട്ടി ഗോഡ്സീന എന്ന പെണ്‍കുട്ടിയാണ്. രണ്ടാമതൊരു കുട്ടി കൂടി പിറന്നതുകൊണ്ട് പ്രസവം നിര്‍ത്താന്‍ തീരുമാനിക്കുകയും ചൊവ്വാഴ്ച പി പി എസ് ഓപ്പറേഷന്‍ നടത്തുകയും ചെയ്തു.

തുടര്‍ന്ന് അനിതയെ ലേബര്‍ റൂമിനോട് ചേര്‍ന്നുള്ള മുറിയിലാണ് കിടത്തിയിരുന്നത്. കുട്ടിയുടേയും അനിതയുടെയും പരിചരണത്തിനായി അനിതയുടെ അമ്മയാണ് കൂടെയുണ്ടായിരുന്നത്. അനിതയുടെ അമ്മ രാവിലെ പത്തരയോടെ കുട്ടിയെ സജിയെ ഏല്‍പ്പിച്ചശേഷം വസ്ത്രങ്ങള്‍ കഴുകാന്‍ പുറത്ത് പോയി. ഇതിനിടയില്‍ ഡോക്ടര്‍ ലേബര്‍ റൂമിലെത്തി. ഈ സമയത്താണ് ആശുപത്രി ജീവനക്കാരി എന്ന വ്യാജേന ചന്ദനക്കളറുള്ള ചുരിദാര്‍ ധരിച്ച് മെലിഞ്ഞ ശരീരവും കറുത്ത നിറവുമുള്ള യുവതി സജിയില്‍ നിന്നു കുഞ്ഞിനെ വാങ്ങി അകത്തേക്ക് കയറിയത്. അല്പസമയം കഴിഞ്ഞപ്പോള്‍ അനിത മുറിയില്‍ നിന്നെത്തി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോള്‍ അകത്തേക്ക് കൊടുത്തുവിട്ടു എന്ന് സജി പറഞ്ഞു.

ഇതോടെയാണ് കുഞ്ഞ് നഷ്ടപ്പെട്ട വിവരം ദമ്പതികള്‍ അറിയുന്നത്. സംഭവം ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡിവൈഎസ്പി വിദ്യാധരന്‍, സിഐ അനില്‍ ബി റാവുത്തര്‍, എസ്ഐ കെ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. സി സി ടിവി പരിശോധനയില്‍ 11.10 ന് കുഞ്ഞുമായി ആശുപത്രിയില്‍ നിന്നിറങ്ങുന്ന സ്ത്രീയേയും, 11.15 ന് ഇവര്‍ കയറിയ ഓട്ടോറിക്ഷ ആശുപത്രി കവാടം വിട്ട് കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉച്ചയോടെ പത്തനംതിട്ട കുലശേഖരപതിയില്‍ നവജാതശിശുവുമായി ഒരുസ്ത്രീയെ കണ്ടു എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബുധനാഴ്ച രാവിലെ സി സി ടിവി ദൃശ്യങ്ങളില്‍ കാണുന്ന സ്ത്രീ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ കഴിയുന്ന മറ്റൊരു യുവതിയായ തിരുവല്ല മീന്തലക്കര തെക്കേഉതിമൂട്ടില്‍ രാജേഷിന്റെ ഭാര്യ ശരണ്യയുടെ മുറിയിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച ശരണ്യയുടെ സുഹൃത്തിന്റെ ബന്ധുവാണ് എന്ന് പറഞ്ഞാണ് മുറിയിലെത്തിയത്. ഈ സമയം ഇവരുടെ മുറിയില്‍ നിറയെ ശരണ്യയുടെ ബന്ധുക്കള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇവരുടെ കുട്ടികള്‍ രക്ഷപ്പെട്ടത് എന്ന് പറയുന്നു. പ്രസവം കഴിഞ്ഞ് കിടക്കുന്ന സ്ത്രീയുടെ പേരും വീട്ടുപേരും എങ്ങനെ ഇവര്‍ക്ക് ലഭിച്ചു എന്നത് അജ്ഞാതമാണ്. നവജാത ശിശുക്കളെ മോഷ്ടിക്കുന്ന വന്‍ റാക്കറ്റിന്റെ കണ്ണിയാണിവരെന്നും സംശയമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

പുതിയ വാര്‍ത്തകള്‍

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.