തിരുവനന്തപുരം: വാളയാറില്‍ ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവസ്ഥലം കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. പി.എന്‍. വിജയകുമാര്‍ സന്ദര്‍ശിക്കും. വാളയാര്‍ പോലീസ് സ്റ്റേഷനിലെ അനേ്വഷണ രേഖകള്‍ പരിശോധിക്കും.
പാലക്കാട് ജില്ലയില്‍ അടുത്ത കാലത്തുണ്ടായിട്ടുള്ള ദുരൂഹമരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് നടപടിയെടുക്കാനും കമ്മീഷന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് പാലക്കാട് ജില്ലാ പോലീസ് മേധാവി, പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ദുരൂഹമരണത്തിന് ഇരയായ കുട്ടികളുടെ മാതാപിതാക്കളെ നേരില്‍ കണ്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥലം സന്ദര്‍ശിക്കും. കേസിന്റെ തുടര്‍ നടപടി മാര്‍ച്ച് 30ന് കമ്മീഷന്‍ ഓഫീസില്‍ നടക്കും.
















