തിരുവനന്തപുരം: സുധീരന്റെ രാഷ്‌ട്രീയ പീഡനങ്ങള്‍ക്കിരയായ ബെന്നി ബഹന്നാനും കെ.ബാബുവും അടൂര്‍ പ്രകാശും രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു പേരും മത്സരിക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു സുധീരന്‍.
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ബെന്നി ബഹന്നാന് സീറ്റ് നിഷേധിച്ചത്. അടൂര്‍ പ്രകാശിന് ഭൂമാഫിയയെ സഹായിച്ചു എന്നാരോപിച്ച് സീറ്റ് നിഷേധിച്ചപ്പോള്‍ കെ.ബാബുവിന് ബാര്‍കോഴ വിനയായി. ഗ്രൂപ്പ് സമവായങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ കെ.ബാബുവിനും അടൂര്‍ പ്രകാശിനും സീറ്റ് നല്‍കിയെങ്കിലും പ്രകാശ് മാത്രമാണ് വിജയിച്ചത്. സുധീരന്റെ രാജിയില്‍ മൂവര്‍ക്കും ഉള്ളില്‍ സന്തോഷമാണെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. വ്യക്തിപരമായി അഭിപ്രായമില്ലെന്നാണ് മൂവരുടെയും പക്ഷം.
















