Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നിയമസഭയുടെ നിലവാരം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 04:24 am IST
inVicharam

കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പലപ്പോഴും അഭിമാനിക്കാറുണ്ട്. നിയമസഭയില്‍ നടന്നുകൊണ്ടിരിക്കുന്ന കോപ്രായങ്ങള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതെത്ര ശരിയെന്ന് ആരും സമ്മതിക്കും. രണ്ടുവര്‍ഷം മുന്‍പ് കേരള നിയമസഭയില്‍ കണ്ടതുപോലുള്ള ഗുണ്ടായിസം അടുത്തിടെ തമിഴ്‌നാട് സഭയിലും കണ്ടതാണല്ലൊ. ഇതുവരെ മറ്റൊരു സഭയിലും ഉണ്ടായിട്ടില്ല.

ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ എന്തൊക്കെ സഭയില്‍ നടക്കാന്‍ പാടില്ലയോ അതൊക്കെ നടന്നു. അടിയും പിടിയും കസേര തകര്‍ക്കലും കമ്പ്യൂട്ടറുകള്‍ വലിച്ചെറിയലുമെന്നുവേണ്ട സ്ത്രീ പുരുഷഭേദമന്യേ കയറിപിടിക്കലുകള്‍പോലും സംഭവിച്ചു. സഭയ്‌ക്ക് വെളിയിലാണതൊക്കെ എംഎല്‍എമാര്‍ നടത്തിയതെങ്കില്‍ സ്ത്രീകള്‍ ചൂലെടുത്ത് അടിച്ചോടിച്ചേനെ. അങ്ങനെ ഒരു സംഭവം സഭയില്‍ ആവര്‍ത്തിക്കില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ വ്യാഴാഴ്ച സമാനമായ സംഭവങ്ങള്‍ സഭയില്‍ അരങ്ങേറി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം മാത്രമല്ല മുഖ്യമന്ത്രിയും നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തോട് ആക്രോശിക്കുന്ന പുതിയ കീഴ്‌വഴക്കവും സൃഷ്ടിച്ചു. പ്രതിപക്ഷം തനിക്കെതിരെയും ആക്രോശിച്ചെന്ന് മുഖ്യമന്ത്രി വിളിച്ചുപറയുന്നതും കാണാനായി. ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ പോര്‍വിളിച്ചു. സഭയ്‌ക്ക് നിരക്കാത്തതെന്ന് സപീക്കര്‍ ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വിവാദ പരാമര്‍ശങ്ങള്‍ നീക്കുന്നതില്‍ സ്പീക്കര്‍ പക്ഷഭേദം കാട്ടിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നതും കേട്ടു.

അടിയന്തര പ്രമേയനോട്ടീസ് അവതരണത്തിനിടെയാണ് സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിന് പോലീസ് ഒത്താശ ചെയ്തത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. അടിയന്തര പ്രമേയാവതരണം നിരാകരിച്ചതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാക്കൗട്ട് പ്രസംഗത്തിനിടയിലാണ് പ്രശ്‌നം ഉരുണ്ടുകൂടിയത്. ഗുരുവായൂരിലെ പ്രസാദ ഊട്ടിനായി ചാവക്കാട് നിന്നു പതിനയ്യായിരം ലിറ്റര്‍ കുടിവെള്ളം കൊണ്ടുവന്ന ടാങ്കര്‍ ഗുണ്ടകള്‍ തടഞ്ഞുനിര്‍ത്തി റോഡിലൊഴുക്കിയതിന് പോലീസും കൂട്ടുനിന്നു എന്നായി പ്രതിപക്ഷനേതാവ്.

യുഡിഎഫിലെ രണ്ട് കൗണ്‍സിലര്‍മാരാണ് കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതെന്ന് ഗുരുവായൂര്‍ എംഎല്‍എ കെ.വി.അബ്ദുള്‍ഖാദര്‍ ആരോപിച്ചത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു. ‘അബ്ദുള്‍ഖാദര്‍ എന്തിനാണ് ഗുരുവായൂരിലെ പ്രസാദം ഊട്ട് തടസ്സപ്പെടുത്തിയത് ന്യായീകരിക്കുന്നതെന്ന്’ രമേശ് ചെന്നിത്തല ചോദിച്ചതില്‍ ദുഷ്ടലാക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഭരണപക്ഷമാണ് രോഷാകുലരായത്. വിവാദ പ്രസ്താവന നീക്കണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചതോടെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കംചെയ്തതായി സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി. ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്ക് എടുത്തതാണെന്ന് സംശയിക്കുന്നെന്നും ഇത് ഹീന നാടകമാണെന്നും മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെയായി.

ഭരണപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പിന്നില്‍ അണിനിരന്നതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമായി. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ ഗൗനിച്ചതുമില്ല. ശിവസേനക്കാരെ കോണ്‍ഗ്രസ് വാടകക്കെടുത്തു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും നീക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. വെള്ളിയാഴ്ചയും ഈ വിഷയം സഭയില്‍ വലിയ കോലാഹലമാണുണ്ടാക്കിയത്. പ്രസ്താവന പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുകയോ നീക്കംചെയ്യാന്‍ സ്പീക്കറോ തയ്യാറാകാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം സഭ വിട്ടിറങ്ങുന്നതിലേക്കാണെത്തിയത്. ഏതായാലും പരസ്പര ബഹുമാനവും ജനാധിപത്യമര്യാദയും നിയമസഭയില്‍ നിന്ന് അപ്രത്യക്ഷമാവുകയാണോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. കഴിഞ്ഞമാസം തമിഴ്‌നാട് നിയമസഭയിലുണ്ടായ സംഭവങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചവരാണ് മലയാളികള്‍.

തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ചേര്‍ന്ന നിയമസഭയില്‍ ഡിഎംകെ അംഗങ്ങളും എഐഎഡിഎംകെയിലെ ഇരുവിഭാഗങ്ങളും വാക്കേറ്റത്തിന് മാത്രമല്ല കയ്യാങ്കളിക്കും മുതിര്‍ന്നു. കസേരകള്‍ തകര്‍ത്തും സ്പീക്കറുടെ കസേര കയ്യടക്കി പല അംഗങ്ങളും കയറിയിരുന്ന് ആക്രോശിക്കുന്നതും കാണാനായി. പ്രതിപക്ഷനേതാവ് സ്റ്റാലിന്‍തന്നെ തല്ലിയെന്ന് പരിഭവിക്കുന്നതും കേള്‍ക്കാമായിരുന്നു. എതിര്‍വിഭാഗത്തെ പോലീസിനെ നിയോഗിച്ച് സഭയില്‍നിന്നും പുറത്താക്കിയശേഷമാണ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരമൊരുക്കിയത്. അതിപ്പോള്‍ തര്‍ക്കത്തിലുമാണ്. ഇതിനെല്ലാം പ്രചോദനമായതും കേരളമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. ഏറ്റവും ഒടുവില്‍ സഭയില്‍ കഥാപാത്രങ്ങള്‍ മാറിയന്നേയുള്ളൂ. കഥയ്‌ക്ക് മാറ്റമൊട്ടുമില്ല. സഭയുടെ നിലവാരം നാള്‍ക്കുനാള്‍ തകരുകയാണോ ഉയരുകയാണോ എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

Kerala

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

പുതിയ വാര്‍ത്തകള്‍

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.