ന്യൂദല്‍ഹി : ഇന്ത്യന്‍ റെയില്‍വേയുടെ 40,000 കോച്ചുകള്‍ നവീകരിക്കുന്നു. യാത്രക്കാര്‍ക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയാണ് റെയില്‍വേ മുഖം മനിനുക്കുന്നത്.
ഒരു കോച്ചിന് 30 ലക്ഷം വീതം 8,000 കോടി രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. ബയോ ടോയ്‌ലെറ്റുകള്‍ ഉള്‍പ്പടെയുള്ള ആധുനിക സജ്ജീകരണങ്ങളോടും കൂടിയാവും കോച്ചുകള്‍ നവീകരിക്കുന്നത്. ഇതോടൊപ്പം യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
1000 കോച്ചുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിലും, 3,000 എണ്ണം അടുത്ത വര്‍ഷവും, 5,500 കോച്ചുകള്‍ തൊട്ടടുത്ത വര്‍ഷങ്ങളിലുമായാണ് പൂര്‍ത്തീകരിക്കുക.
















