ചോദ്യം: പതഞ്ജലി മഹര്‍ഷി- യോഗസൂത്രം (പതഞ്ജലി സൂത്രം) സാധകന് നല്‍കുന്ന മുന്നറിയിപ്പുകല്‍ എന്തൊക്കെയാണ്?
ഉത്തരം: (പാതഞ്ജലം സൂത്രം) വേദത്തെ ആസ്പദമാക്കിയുള്ള അഞ്ച് പ്രാചീന ദര്‍ശനങ്ങളെപ്പോലെ യോഗസൂത്രവും-സദാചാരപരമായ വിശുദ്ധി എന്ന മാസ്മരവിദ്യയെ (യമ-നിയമങ്ങളുടെ പത്തു കല്‍പ്പനകളെ) ദാര്‍ശനികമായ അന്വേഷണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പ്രാഥമികതത്ത്വമായി കണക്കാക്കുന്നു. പാശ്ചാത്യദേശത്ത് നിഷ്‌കര്‍ഷിക്കാത്ത വ്യക്തിപരമായ ഈ പെരുമാറ്റച്ചട്ടം, ആറു ഭാരതീയ ദര്‍ശനങ്ങള്‍ക്കും ശാശ്വതമായ ചൈതന്യം പകര്‍ന്നിട്ടുണ്ട്. പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ഋതം, മനുഷ്യഭാഗധേയത്തെ നിര്‍ണയിക്കുന്ന ധാര്‍മ്മിക സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായ സാര്‍വ ലൗകികമായ സദാചാര നിയമങ്ങള്‍ പാലിക്കുന്നതിനുമടിക്കുന്നവര്‍ സത്യത്തെ ഗൗരവ ബുദ്ധ്യാ പിന്തുടരാന്‍ കൂട്ടാക്കുന്നവരല്ല.
യോഗസൂത്രത്തിലെ മൂന്നാംഭാഗം പലവിധ അദ്ഭുതയോഗശക്തി(വിഭൂതികളും സിദ്ധികളും)കളെപ്പറ്റി പരാമര്‍ശിക്കുന്നു. യഥാര്‍ത്ഥ അറിവും എപ്പോഴും ശക്തിയാണ്.
പരമാത്മാവുമായുള്ള ഐക്യം മാത്രമായിരിക്കണം ഏക ലക്ഷ്യമെന്ന് പതഞ്ജലി സാധന് മുന്നറിയിപ്പു നല്‍കുന്നു. അല്ലാതെ അത് പവിത്രമായ ആ പാതയുടെ വക്കിലെ പുഷ്പങ്ങളായ വിഭൂതികളുടെ സമാര്‍ജനമായിക്കൂടാ. അദ്ദേഹത്തിന്റെ പ്രാതിഭാസികമായ സമ്മാനങ്ങളെയല്ല. ഈശ്വര സാക്ഷാത്കാരത്തില്‍ കുറഞ്ഞ ഏതെങ്കിലും നേട്ടത്തില്‍ സംതൃപ്തനാകുന്ന സാധകന് മുന്നില്‍ ഈശ്വരന്‍, സ്വയം വെളിപ്പെടുന്നില്ല.
വ്യക്തിപരമായ അഹന്തയുടെ കാന്തം ഇനിയും നിലനില്‍ക്കുന്നിടത്തു മാത്രമേ കര്‍മ്മത്തിന്റെ ഇരുമ്പ് തരികള്‍ ആകര്‍ഷിക്കപ്പെടുന്നുള്ളൂ.
ചോദ്യം: ആധുനിക ഭാരതത്തില്‍ പരക്കെ അറിയപ്പെടുന്നതാണ് ക്രിയായോഗ ശാസ്ത്രം. ക്രി എന്നാല്‍ ചെയ്യുക, പ്രവര്‍ത്തിക്കുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുക എന്നര്‍ത്ഥം. കാര്യ-കാരണങ്ങളുടെ സ്വാഭാവിക സിദ്ധാന്തമായ കര്‍മം എന്ന വാക്കിലും ഇതേ ധാതു കാണാം. അതെക്കുറിച്ച്….
ഉത്തരം: ക്രിയായോഗം ഒരു പ്രത്യേക ക്രിയയിലൂടെ അഥവാ അനുഷ്ഠാനത്തിലൂടെ ഈശ്വരനുമായുള്ള ഐക്യം (യോഗം) നേടല്‍ ആണ്. ഈ മാര്‍ഗ്ഗം ഉത്തമ വിശ്വാസത്തോടെ പരിശീലിക്കുന്ന ഒരു യോഗി കര്‍മം അഥവാ കാര്യകാരണ സന്തുലന വ്യവസ്ഥയുടെ നിയമാധിഷ്ഠിതമായ ശൃംഖലയില്‍ നിന്ന് ക്രമേണ മുക്തനായിത്തീരുന്നു. ഇത് ഒരു പ്രാചീന ശാസ്ത്രമാണ് അല്ലേ?
മനുഷ്യരക്തത്തെ അംഗാരവിമുക്തമാക്കുകയും പ്രാണവായുവിനാല്‍ പുനര്‍പൂരിതമാക്കുകയും ചെയ്യുന്ന ഒരു ലളിതമായ മനഃകായിക പദ്ധതിയാണ് ക്രിയായോഗം. അധികരിച്ച പ്രാണവായുവിന്റെ പരമാണുക്കള്‍ മസ്തിഷ്‌കത്തെയും, സുഷുമ്‌നാ കേന്ദ്രങ്ങളെയും നവചൈതന്യവത്താക്കുന്നതിന് പ്രാണശക്തിയായി രൂപാന്തരപ്പെടുന്നു. അശുദ്ധ രക്തത്തിന്റെ വര്‍ധനവ് തടയുന്നതുവഴി, ശരീരകലകളുടെ ജീര്‍ണനം കുറയ്‌ക്കുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ യോഗിക്കു കഴിയുന്നു. പൂര്‍ണത പ്രാപിച്ച യോഗി തന്റെ ശരീര കോശങ്ങളെ ഊര്‍ജ്ജമായി പുനരാവിഷ്‌കരിക്കുന്നു.
(അഭിമുഖം: രവികുമാര്‍, തിരുമല)
















