Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രകൃതിയുടെ സ്വന്തം സുഗതകുമാരി ടീച്ചറോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 08:36 pm IST
in Vicharam

മീനമാസ സൂര്യന്റെ ഉഷ്ണക്കാറ്റേറ്റ് നീരുറവകള്‍ വറ്റിവരണ്ടപ്പോള്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സുഗതകുമാരി ടീച്ചറെ ഓര്‍ത്തുപോയി.സുഗതകുമാരി ടീച്ചര്‍ സ്വന്തം മക്കളെപ്പോലെയാണ് മരങ്ങളെ വളര്‍ത്തിയത്. മലകളെ കണ്ടത്. തോടുകളെ താലോലിച്ചത്. മഴയേയും പുഴയേയും സ്‌നേഹിച്ചത്. കുയിലിന്റെ പാട്ടിനേയും മയിലിന്റെ ആട്ടത്തേയും മാനിന്റെ ഓട്ടത്തേയും കുട്ടികളുടെ കുസൃതികളെപ്പോലെയാണ് ടീച്ചര്‍ ആസ്വദിച്ചത്.

പ്രകൃതിയുടെ ഈ മക്കളെ സ്‌നേഹിക്കാന്‍ സുഗതകുമാരി ടീച്ചറിന് കാരണങ്ങള്‍ ഉണ്ടായിരുന്നു. 44 നദികള്‍ മത്സരിച്ചാണ് മലയാള മണ്ണില്‍ ഒഴുകിയിരുന്നത്. ആറുകളും അതിലേറെ തോടുകളും അതിലുമേറെ അമ്പലക്കുളങ്ങളും ഈ മണ്ണിനെ ഈര്‍പ്പമുള്ളതാക്കി. മീനമാസത്തിലെ സൂര്യന്‍ പൊട്ടിച്ചിരിച്ചപ്പോഴും കേരളത്തിലെ വയലുകളില്‍ നന്മയുടെ നനവ് ഉണ്ടായിരുന്നു. ഉച്ചവെയില്‍ ഉച്ചിയിലടിക്കുമ്പോഴും, മരങ്ങള്‍ തണുത്ത കാറ്റിനാല്‍ നമ്മെ ആശ്വസിപ്പിക്കുമായിരുന്നു.

വികസനഭ്രാന്തു പിടിച്ച ഭരണാധികാരികളുടെ ദുഷ്പ്രവൃത്തികള്‍ മൂലം മഴ കേരളത്തെ മറക്കുകയും ശപിക്കുകയും ചെയ്യുമ്പോള്‍ കാട് കത്തി കേരളം പൊള്ളുമെന്ന് സുഗതകുമാരിക്ക് ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. അതുകൊണ്ടാണ് പ്രകൃതിയേയും പ്രകൃതിയുടെ മക്കളെയും സ്‌നേഹിക്കാന്‍ മലയാളത്തിന്റെ അമ്മയായ സുഗതകുമാരി തീരുമാനിച്ചത്.

കല്ലും മണലും സിമന്റും കൂടിച്ചേരുന്നതാണ് വികസനം എന്തു ചിന്തിക്കുന്ന രാഷ്‌ട്രീയക്കാരുടെ അശാസ്ത്രീയ വികസന സങ്കല്‍പമാണ് നമ്മുടെ നാടിനെ ഈ തീരാദുരിതത്തില്‍ കൊണ്ടെത്തിച്ചത്. കറന്റിന്റെ പേരില്‍ കാടുവെട്ടി. കെട്ടിടത്തിന്റെ പേരില്‍ പാറപൊട്ടിച്ചു.

ഓരോ മരത്തിനു മുകളില്‍ മഴു വീഴുമ്പോഴും മലയാളത്തിന്റെ മാതാവായ സുഗത ടീച്ചര്‍ വെട്ടരുതേ… നശിപ്പിക്കരുതേ… എന്നു പറഞ്ഞുകൊണ്ടേയിരുന്നു.

സുഗതകുമാരി ടീച്ചറോട് കേരളത്തിലെ ജനങ്ങള്‍ ഒന്നായി പറയുന്നു അമ്മേ…, വരൂ…, മരിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ പഴയ ഹരിതകേരളമാക്കാന്‍ നേതൃത്വം കൊടുക്കൂ… അമ്മയായ ടീച്ചറുടെ എഴുത്തും പ്രസംഗവും പ്രതികരണവും പ്രവൃത്തിയും കാരണമാണ് കുറച്ചെങ്കിലും കാടും മനുഷ്യരും രക്ഷപ്പെട്ടത്.

കേരളത്തിലെ വര്‍ത്തമാനകാല യൗവ്വനം അറിയാത്തൊരു കഥയുണ്ട്. കഥപോലൊരു സ്വപ്‌നം. സ്വപ്‌നം പോലൊരു യാഥാര്‍ത്ഥ്യം. അതെ, ഒരു പകല്‍കിനാവ് യാഥാര്‍ത്ഥ്യമായതിന്റെ പിന്നില്‍ സുഗതകുമാരി ടീച്ചറിന്റെ പരിശ്രമം ആയിരുന്നു.വരണ്ട അട്ടപ്പാടിയില്‍ നൂറുകണക്കിന് മൊട്ടക്കുന്നുകളുണ്ട്. വെയില്‍ വീണു നരച്ച മൊട്ടക്കുന്നുകള്‍. അതിലൊരു മൊട്ടക്കുന്നിനെ പച്ചവസ്ത്രം ധരിപ്പിക്കണമെന്ന് ടീച്ചറിന് തോന്നി.

അത് അസാധ്യമായ സ്വപ്‌നമായിരുന്നു. ആറുവര്‍ഷത്തെ ശ്രമഫലമായി ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. നൂറു ഹെക്ടര്‍ മൊട്ടക്കുന്ന് പച്ചപ്പട്ടുടുത്തു. ഇന്ന് അതൊരു വലിയ വനമാണ്. അവിടെ ചോല നിറഞ്ഞൊഴുകുന്നു. നിറയെ മരങ്ങള്‍. മരങ്ങളില്‍ കുരങ്ങനും കൂട്ടുകാരും ഊഞ്ഞാലാടി കളിക്കുന്നു. കാട്ടുപോത്തും വന്യമൃഗങ്ങളും സൈ്വരവിഹാരം നടത്തുന്നു. മാനും മയിലുമുണ്ട്. കിണറുകളില്‍ വെള്ളമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ സമൃദ്ധമായി വിളയുന്നു. ഒരു കാട് ജനിച്ചു. ആ കാടിന് ‘കൃഷ്ണവനം’ എന്ന പേരുമിട്ടു.

അട്ടപ്പാടിയിലെ മൊട്ടക്കുന്നിനെ കൃഷ്ണവനമാക്കാന്‍ ടീച്ചറിന് കഴിഞ്ഞെങ്കില്‍ എന്തുകൊണ്ട് കേരളത്തെ മുഴുവന്‍ കൃഷ്ണവനമാക്കാന്‍ കഴിയില്ല. മണ്ണിനെ കച്ചവടമായി മാത്രം കാണാത്തവര്‍ ഇവിടെ ഇനിയുമുണ്ട്. അവര്‍ ടീച്ചറോടൊപ്പമുണ്ട്. കാട് വളരട്ടെ. മഴ പെയ്യട്ടെ. പുഴ ഒഴുകട്ടെ. കിണറുകള്‍ നിറയട്ടെ. കുളങ്ങളില്‍ കുട്ടികള്‍ നീന്തിത്തുടിക്കട്ടെ.

ഉല്ലാസ് ശ്രീധര്‍, കഴക്കൂട്ടം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.