.യുപിയില്‍ സമ്പൂര്‍ണ്ണാധിപത്യം
.ദേവ ഭൂമിയില്‍ താമരത്തരംഗം
.പഞ്ചാബില്‍ വീണ്ടും കോണ്‍ഗ്രസ്
.ഗോവയിലും മണിപ്പൂരിലും അനിശ്ചിതത്വം
.നാലു സംസ്ഥാനങ്ങള്‍ ഭരിക്കും: അമിത് ഷാ
.മുഖ്യമന്ത്രിമാരെ ഇന്ന് നിശ്ചയിക്കും
.ഹരീഷ് റാവത്ത് രണ്ടിടത്തും തോറ്റു
.ഇടതുപക്ഷത്തിന് വട്ടപ്പൂജ്യം
.ഇറോമിന് കിട്ടിയത് 90 വോട്ട്
.രാഹുല്‍-അഖിലേഷ് സഖ്യം തകര്‍ന്നടിഞ്ഞു
.മായാവതിക്ക് വന്‍തിരിച്ചടി
.പ്രശാന്ത് കിഷോര്‍ വീണുടഞ്ഞ വിഗ്രഹം
.റായ്ബറേലിയിലും അമേത്തിയിലും
.കോണ്‍ഗ്രസിന് തോല്‍വി
.രാജ്യസഭയില്‍ ബിജെപി കരുത്തു നേടും
.നോട്ട് അസാധുവാക്കലിന് വന്‍ ജനപിന്തുണ
.690 നിയമസഭാ സീറ്റുകളില്‍ 430 എണ്ണം ബിജെപിക്ക്
.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബിജെപി
.വാരാണസിയില്‍ മുഴുവന്‍ സീറ്റിലും ബിജെപി
.അലിഗഡ്, മുസാഫര്‍നഗര്‍, മിര്‍പുര്‍, ദേവ്ബന്ദ്
.മുസ്ലിം കേന്ദ്രങ്ങളിലും ബിജെപി
.കാവിപുതച്ച് അയോധ്യയും മധുരയും
വിശ്വാസത്തിനും പിന്തുണയ്‌ക്കും നന്ദി
ന്യൂദല്‍ഹി: ബിജെപിയോട് ജനങ്ങള്‍ പ്രകടിപ്പിക്കുന്ന വിശ്വാസത്തിനും പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു തങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്നു, കൂടുതല്‍ വിനയമുള്ളവരാക്കുന്നു. തെരഞ്ഞെടുപ്പ് ജയത്തിന്റെ പശ്ചാത്തലത്തില്‍ മോദി ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശിലെ മഹാവിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ബിജെപിയുടെ നേട്ടം വികസനത്തിനും സദ്ഭരണത്തിനുമുള്ള വിധിയെഴുത്ത്. ഉത്തരാഖണ്ഡിലെ ജയവും ശ്രേഷ്ഠം. ദേവഭൂമിയിലെ ജനങ്ങളെ സേവിക്കാന്‍ ബിജെപി എന്നുമുണ്ടാകും. എല്ലാ വിഭാഗത്തില്‍ നിന്നും പാര്‍ട്ടിക്ക് പിന്തുണ കിട്ടി. പ്രത്യേകിച്ച് യുവാക്കളില്‍ നിന്ന്. അമിത് ഷായ്‌ക്കും മറ്റ് ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനം. അവരുടെ കഠിനാധ്വാനമാണ് നേട്ടത്തിനു പിന്നില്‍. ഭാരവാഹികളും പ്രവര്‍ത്തകരും താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് ജനവിശ്വാസം നേടിയെടുത്തു. ബിജെപി – അകാലിദള്‍ സഖ്യത്തിന് 10 വര്‍ഷം ഭരിക്കാന്‍ അവസരം നല്‍കിയതിനും ഈ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചതിനും പഞ്ചാബ് ജനതയ്‌ക്കും നന്ദി. മണിപ്പൂരിലെയും ഗോവയിലെയും ജനങ്ങളെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് എന്നും ഒപ്പമുണ്ടാകും.
ഓരോ നിമിഷവും ചിന്തിക്കുന്നത് ഈ രാജ്യത്തെ ജനങ്ങളെ കുറിച്ച്, അവരുടെ ക്ഷേമത്തെക്കുറിച്ച്. 125 കോടി ജനങ്ങളുടെ അധികാരത്തിലാണ് ഞങ്ങള്‍ക്കു വിശ്വാസം. ജനാധിപത്യം നീണാള്‍വാഴട്ടെ, മോദി കുറിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
















